പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നു
പെരിന്തല്‍മണ്ണ: ജില്ല ആശുപത്രിയെ പ്ലാസ്റ്റിക് മാലിന്യരഹിത മേഖലയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ആശുപത്രിയില്‍ 10 സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുള്ള പെട്ടികള്‍ സ്ഥാപിച്ചു. ഇതിലെ മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കും.
ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പുതുതായി സജ്ജീകരിച്ച പ്‌ളാസ്റ്റര്‍ മുറിയുടെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ അധ്യക്ഷയായി. മുറിവ് ഡ്രസ്സ് ചെയ്യുന്നതിനായി സജ്ജീകരിച്ച പുതിയ ക്യാബിന്റെ ഉദ്ഘാടനംനഗരസഭ അധ്യക്ഷന്‍ എം. മുഹമ്മദ് സലീം നടത്തി.
ജില്ലാപഞ്ചായത്തംഗം ടി.കെ. റഷീദലി, ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങളായ വി. ബാബുരാജ്, കുറ്റീരി മാനുപ്പ, സൂപ്രണ്ടണ്ട് ഡോ. എ. ഷാജി, ആര്‍.എം.ഒ ഡോ. മുരളീധരന്‍, ഡോ. നജ്മുദ്ദീന്‍, നഴ്‌സിങ് സൂപ്രണ്ടണ്ട് ലതാദേവി, ലേ സെക്രട്ടറി വിനയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ചയിലെ ക്ലസ്റ്റര്‍ പരിശീലനം കെ.എ.ടി.എഫ് ബഹിഷ്‌ക്കരിക്കും
മലപ്പുറം: സര്‍ക്കാറിന്റെ അധ്യാപക ദ്രോഹ നടപടിയിലും ഭാഷാധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിലും പുനര്‍വിന്യാസത്തിലെ അപാകതകള്‍ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് സംയുക്ത അധ്യാപക സംഘടനകളുടെ തീരുമാന പ്രകാരം നടത്തുന്ന നവംബര്‍ അഞ്ചിലെ ക്ലസ്റ്റര്‍ ബഹിഷ്‌ക്കരണ സമരത്തില്‍ കെ.എ.ടി.എഫും പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. നൗഷാദ് മണ്ണിശ്ശേരി, ഇബ്രാഹിം മുതൂര്‍, എം. മന്‍സൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, ടി.പി അബ്ദുല്‍ റഹീം, മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍സമദ്, സി.പി മുഹമ്മദ് കുട്ടി, പി.പി അബ്ദുള്ള, ഷന്റഫുദ്ദീന്‍ ഹസ്സന്‍, കെ.എം ഷാഫി, എം.പി ഫസല്‍, ഹുസൈന്‍ പാറല്‍, കെ.എ അബ്ദുല്‍ സലാം, വി. ഉബൈദ്, ടി.എ മജീദ്, പി.കെ അബ്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി എസ്.എ റസാഖ് സ്വാഗതവും പി. അബ്ദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."