അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച എട്ടിന്
പെര്‍ള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എന്‍മകജെ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരേ യു.ഡി.എഫ് നല്‍കിയ അവിശ്വാസ നോട്ടിസില്‍ ചര്‍ച്ചയും വോട്ടടുപ്പും 8, 9 തിയതികളില്‍ നടക്കും.
അവിശ്വാസത്തെ ഇടതുപക്ഷം പിന്തുണച്ചാല്‍ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടും. അതിനാല്‍ വിഷയത്തില്‍ ഇടതു നിലപാട് നിര്‍ണായകമാണ്. നിലവില്‍ 17 സീറ്റുള്ള പഞ്ചായത്തില്‍ ബി.ജെ.പി ഏഴ്, യു.ഡി.എഫ് ഏഴ്, എല്‍.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് അംഗബലമുള്ളത്.
ഇടതുപക്ഷത്തിന്റെ പിന്തുണ നേടാന്‍ യു.ഡി.എഫ് തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്. പിന്തുണക്കായി എല്‍.ഡി.എഫിലെ പ്രമുഖരുമായി അനൗദ്യോഗിക ചര്‍ച്ചകളും നടക്കുന്നുണ്ട്. ബി.ജെ.പിയെ അധികാരത്തില്‍നിന്നു താഴെയിറക്കാനുള്ള അവസരം മുതലാക്കണമെന്ന അഭിപ്രായം എല്‍.ഡി.എഫിലെ ഒരു വിഭാഗത്തിനുമുണ്ട്.
ഇതിനു മുമ്പും എന്‍മകജെയില്‍ ഇടതുസഹകരണം ഉണ്ടായിട്ടുണ്ട്. സി.പി.എമ്മിലെ പ്രേമ പ്രസിഡന്റും കോണ്‍ഗ്രസിലെ സി സഞ്ജീവ റൈ വൈസ് പ്രസിഡന്റുമായി ഭരണംനടത്തിയതിനെ ഇവര്‍ ചൂണ്ടികാട്ടുന്നു.
ബി.ജെ.പിയെ താഴെയിറക്കാന്‍ ഏതു വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്നും മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃപരമായ പങ്കുവയ്ക്കണമെന്ന സമ്മര്‍ദം യു.ഡി.എഫിലുമുണ്ട്.
പ്രതിപക്ഷനീക്കത്തെ സൂക്ഷ്മമായി ആണ് ബി.ജെ.പി നിരീക്ഷിക്കുന്നത്. ഇടതു വലതു മുന്നണിക്ക് അത്ര എളുപ്പത്തില്‍ ഒന്നിക്കാവുന്ന രാഷ്ട്രീയ ബന്ധം എന്‍മകജെയില്‍ ഇല്ലെന്നാണു ബി.ജെ.പി കരുതുന്നത്.
ഇതിനിടെ എല്‍.ഡി.എഫ് പിന്തുണ തേടി യു.ഡി.എഫ് നേരിട്ടു കത്തു കൈമാറിയതായും സംസാരമുണ്ട്. എന്നാല്‍, പിന്തുണയുടെ കാര്യത്തില്‍ എല്‍.ഡി.എഫില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുന്നുവെന്നാണു വിവരം.
എന്‍മകജെയുടെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്തു തിരുമാനം എടുക്കാന്‍ സി.പി.എം കുമ്പള ഏരിയ കമ്മിറ്റി, എന്‍മകജെ, കാട്ടുകുക്കെ ലോക്കല്‍ കമ്മിറ്റി യോഗം ആറിനു പെര്‍ളയില്‍ ചേരും. അന്നു വൈകുന്നേരം നടക്കുന്ന പഞ്ചായത്ത് എല്‍.ഡി.എഫ് യോഗത്തില്‍ അന്തിമ തിരുമാനം ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."