കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ പേപ്പര്ശേഖരം കടത്തിക്കൊണ്ടുപോയി വിറ്റു
പേരൂര്‍ക്കട: സിവില്‍സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പേപ്പര്ശേഖരം ജീവനക്കാരില്‍ ചിലര്‍ കടത്തിക്കൊണ്ടുപോയി വിറ്റഴിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന പേപ്പറുകളാണ് കടത്തി വിറ്റത്. പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് കടത്തിക്കൊണ്ടുപോയ കുറേയേറെ പേപ്പറുകള്‍ വെള്ളിയാഴ്ച രാത്രിയോടെ തിരികെയെത്തിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ചില ശുചീകരണജീവനക്കാരേയും ഇതരജീവനക്കാരേയും കേന്ദ്രീകരിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാക്കി വന്ന പേപ്പറുകളാണ് കാണാതായത്. ഇത് സിവില്‍സ്റ്റേഷനിലെ ഒരു ഭാഗത്ത് കൂട്ടിയിട്ട നിലയിലായിരുന്നു.എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പ്രതികരിച്ചത്. പേപ്പറുകള്‍ കടത്തുന്ന സംഭവത്തെക്കുറിച്ച് നവമാഝ്യമങ്ങളില് പ്രചരണം നടക്കുന്നുണ്ട്. സംഭവത്തെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുമെന്നും അന്വേഷിക്കുമെന്നും കലക്ടര്‍ എസ്.വെങ്കടേസപതി പ്രതികരിച്ചു. സര്ക്കാര്പേപ്പറുകള് അനുമതിയില്ലാതെ കടത്തിയാലും വിറ്റഴിച്ചാലും നടപടി ഉറപ്പാണ്.അന്വേഷണം ശക്തമാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."