HOME
DETAILS
MAL
മൂന്നു പെണ്‍കുട്ടികള്‍ എലിവിഷം കഴിച്ച നിലയില്‍ ചികിത്സതേടി
backup
November 04 2016 | 19:11 PM
നെടുമങ്ങാട്: നഗരത്തിലെ സര്‍ക്കാര്‍ സ്കൂളിലെ മൂന്ന് പെണ്‍കുട്ടികളെ എലിവിഷം കഴിച്ച നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ കൂട്ടുകാരികളെ ചികിത്സയ്ക്കായി സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചത്. ട്യൂഷന് സെന്ററില്‍ നിന്നും കുട്ടികളെക്കുറിച്ച് രക്ഷിതാക്കളോട് പരാതി പറഞ്ഞതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. കൂട്ടുകാരികളില്‍ ഒരാളെ മറ്റൊരു സ്കൂളിലേക്ക് മാറ്റിക്കൊണ്ടുപോകുമെന്ന് ഒരു രക്ഷിതാവ് പറഞ്ഞതായും അറിയുന്നു.കൂടുതല്‍ പരിശോധയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് നെടുമങ്ങാട് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."