HOME
DETAILS
MAL
പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു
backup
November 04 2016 | 19:11 PM
കരുനാഗപ്പള്ളി: കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ കുലശേഖരപുരം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
പഞ്ചായത്തില്‍ ട്രാക്ടര്‍ മെതിയന്ത്ര അഴിമതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും സര്‍ക്കാരിനുണ്ടായ 21 ലക്ഷത്തില്‍പരം രൂപയുടെ നഷ്ടം കുറ്റക്കാരില്‍ നിന്നും ഈടാക്കണമെന്നും അഴിമതിയ്ക്ക് നേതൃത്വം നല്കിയ പാടശേഖര സമിതി സെക്രട്ടറിയും പഞ്ചായത്തംഗവും സി.പി.എം ഏര്യാകമ്മിറ്റി ഭാരവാഹിയുമായ മറ്റത്ത് രാജനെ പഞ്ചായത്തു ഭരണ സമിതിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. രാവിലെ ഒമ്പതിന് കുഴുവേലിമുക്കില് നിന്നും പ്രകടനമായെത്തിയാണ് ഓഫിസ് ഉപരോധിച്ചത്. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."