HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്: അപ്പീല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
backup
November 04 2016 | 20:11 PM
മലപ്പുറം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനതല വെരിഫിക്കേഷന് കമ്മിറ്റികള്‍ നിരസിച്ച പരാതികളില്‍ അപ്പീല്‍ അപേക്ഷകള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ സിവില്‍ സപ്ലൈ ഓഫിസിലാണ് അപ്പീലുകള്‍ നല്‍കേണ്ടത്. പഞ്ചായത്ത്തല വെരിഫിക്കേഷന് കമ്മിറ്റികള്‍ പരാതി നിരസിച്ചതിന്റെ തിയതി തൊട്ട് ഏഴ് ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണം. അപ്പീല്‍ അപേക്ഷയുടെ മാതൃക കലക്ട്രേറ്റിലും ജില്ലാ സപ്ലൈ ഓഫിസിലും താലൂക്ക് സപ്ലൈ ഓഫിസുകളിലും പഞ്ചായത്ത്നഗരസഭാതല വെരിഫിക്കേഷന് കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അപ്പീല്‍ സമിതിക്ക് മുമ്പാകെ ഉന്നയിച്ച ആക്ഷേപങ്ങള്‍ തെളിയിക്കുന്നതിനുള്ള മതിയായ രേഖകള്‍ അപ്പീല്‍ സമിതി മുമ്പാകെ ഹാജരാക്കണം. കലക്ട്രേറ്റിലാണ് സമിതി ചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."