പാലത്തില്‍ വിള്ളല്‍
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിനു മുകള്‍ ഭാഗത്തെ കേടുവന്ന സ്ലാബുകളുടെ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായെങ്കിലും വിള്ളല്‍ വീണ രണ്ടു ഭാഗങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയില്ല. വളപട്ടണം ഭാഗത്തെ മൂന്നാമത്തെ സ്ലാബില്‍ ഇടതുവശത്തായിട്ടാണ് രണ്ടു പ്രധാന വിള്ളലുകള്‍ കണ്ടെത്തിയത്. സ്ലാബുകളുടെ കോണ്‍ക്രീറ്റ് നടത്തുന്ന സമയത്ത് ഇതു ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ ഇപ്പോള്‍ നടന്നുവരുന്ന മാസ്റ്റിക് അസാള്‍ട്ട് ജോലികളോടൊപ്പം വിള്ളലുകള്‍ അടക്കും. വിള്ളല്‍ കണ്ടെത്തിയ ഭാഗത്തെ കോണ്‍ക്രീറ്റ് മുറിച്ചതിനു ശേഷം മാസ്റ്റിക് അസാള്‍ട്ട് പ്രവൃത്തികളുടെ കൂടെ ഇതിന്റെ ജോലികളും ചെയ്ത് തീര്‍ക്കും.
മെക്കാഡം ടാറിങിനു മുമ്പായി പാലത്തിന്റെ അടിഭാഗങ്ങളിലേക്ക് വെള്ളം ഇറങ്ങാതിരിക്കാനുളള മാസ്റ്റിക് അസാള്‍ട്ട് ജോലികള്‍ രാത്രി സമയത്ത് ചെയ്തു തീര്‍ക്കുന്നതിന് ഗതാഗതകുരുക്കും മഴയും തടസമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഗതാഗതകുരുക്ക് രൂക്ഷമായതിനാല്‍ ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും വാഹനങ്ങളെ കടത്തിവിട്ടതിനു ശേഷം തുടരുകയും ചെയ്തിരുന്നു. മഴ കാരണം രണ്ടു ദിവസങ്ങളില്‍ ജോലി നടന്നില്ല. രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് പ്രവൃത്തികള്‍ ചെയ്യുന്നത്. പാലത്തിലെ മുഴുവന്‍ ജോലികളും ചെയ്തു തീര്‍ക്കുന്നതിന് രണ്ടാഴ്ച സമയമെടുക്കുമെങ്കിലും ഇടയ്ക്കിടെ പ്രവൃത്തി മുടങ്ങുന്നതിനാല്‍ നീണ്ടുപോകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."