ഏകസിവില്‍ നിയമത്തിനെതിരേ ഒപ്പുശേഖരണം
ബദിയടുക്ക: ഏകീകൃത സിവില്‍ നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ബദിയടുക്ക റെയ്ഞ്ച് സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റും മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസിയുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി നിര്‍വഹിച്ചു. പള്ളികള്‍ കേന്ദ്രീകരിച്ചും പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചും ഗൃഹ സന്ദര്‍ശനം നടത്തിയും പൊതുജനങ്ങളില്‍ നിന്ന് പരമാവധി ഒപ്പുകള്‍ സമാഹരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
മദ്റസ മാനേജ്മെന്റ് റെയ്ഞ്ച് പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബ്ദുല്‍ മജീദ് ബാഖവി, സുബൈര്‍ ദാരിമി പൈക്ക, റസാഖ് അര്‍ഷദി കുമ്പടാജ, ആദം ദാരിമി നാരമ്പാടി, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, കെ.എസ്.റസാഖ് ദാരിമി, അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, ശാഫി പള്ളത്തടുക്ക, ലത്തീഫ് കന്യാന, മൂസ മുസ്രിഫ് സംസാരിച്ചു.
ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോബോര്‍ഡ് നടത്തുന്ന ക്യാംപയിന്റെ ഭാഗമായി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രഖ്യാപിച്ചതു പ്രകാരമാണു ഒപ്പു ശേഖരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."