മഹാരാഷ്ട്രയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ പീഡനത്തിനിരയായ സംഭവം; സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി
മുംബൈ: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മഹാരാഷ്ട്ര ആദിവാസി ബോര്‍ഡിങ് സ്‌കൂളിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി. ബുല്‍ദാന മേഖലയിലെ നിനാദി ആശ്രമം സ്‌കൂളിന്റെ അംഗീകാരമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.
സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന 400 ഓളം വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള സ്‌കൂളുകളില്‍ പഠിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്ന് ആദിവാസ് വകുപ്പ് മന്ത്രി വിജയ് സവര അറിയിച്ചു.
12 ല്‍ അധികം വിദ്യാര്‍ഥികളാണ് ഇവിടെ അധ്യാപകരുടേയും സ്‌കൂള്‍ ജീവനക്കാരുടെയും പീഡനത്തിനിരയായത്. ഇതില്‍ മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളാണ്. 12 നും 15 നും ഇടയില്‍ പ്രായമുള്ളവരാണ് പീഡനത്തിനിരയായത്.
കേസില്‍ സ്‌കൂള്‍ മാനേജര്‍ അടക്കം 11 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ അധ്യാപകരും മറ്റുള്ളവര്‍ സ്‌കൂളിലെ ജീവനക്കാരുമാണെന്നതാണ് ഞെട്ടിക്കുന്ന വിവരം.
ദീപാവലി അവധിക്ക് കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."