വയലാര്‍ അനുസ്മരണവും സംഗീത സായാഹ്നവും ഇന്ന്
പൊന്നാനി : സാംസ്‌കാരിക കൂട്ടായ്മ, സഹൃദയ സൗഹൃദ സംഘം സംഘടിപ്പിക്കുന്ന 'ഒരു ഗന്ധര്‍വനീ വഴി വന്നൂ..' എന്ന വയലാര്‍ അനുസ്മരണവും സംഗീത സായാഹ്നവും ഇന്ന് 2.30 ന് എ. വി. ഹൈസ്‌ക്കൂളില്‍ അരങ്ങേറും . അനശ്വര കവി വയലാര്‍ രാമവര്‍മ്മയ്ക്കായാണു പൊന്നാനിയില്‍ സ്മരണാഞ്ജലി സംഘടിപ്പിക്കുന്നത്. കവിയുടെ 41-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സാംസ്‌കാരിക കൂട്ടായ്മ, സഹൃദയ സൗഹൃദ സംഘമാണ് 'ഒരു ഗന്ധര്‍വ്വനീ വഴി വന്നൂ..' എന്ന പേരില്‍ വയലാര്‍ അനുസ്മരണവും സംഗീത സായാഹ്‌നവും സംഘടിപ്പിച്ചിരിക്കുന്നത്.
മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഐ. എ. എസ്. വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ. അമ്പിളി ആര്‍. പി, പ്രൊഫ. കെ.എസ്സ്. രാഗിണി എന്നിവര്‍ സംബന്ധിക്കും.
വയലാര്‍ ഗാനാലാപന മത്സരം, കാവ്യാലാപന മത്സരം, ഉപന്യാസ മത്സരം എന്നിവയിലെ വിജയികള്‍ക്ക് ചടങ്ങില്‍ കെ. ജയകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
തുടര്‍ന്നു വയലാര്‍ രാമവര്‍മയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ രാഗമാലികയും അരങ്ങേറുമെന്നു സെക്രട്ടറി നാസര്‍, പ്രസിഡന്റ് ജംഷീദ് ഗസാലി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."