സമ്മിശ്ര കൃഷിയില്‍ മികവ് തെളിയിച്ച് വീട്ടമ്മ
മതിലകം: സമ്മിശ്ര കൃഷിയില്‍ മികവ് തെളിയിച്ച് വീട്ടമ്മ. മതിലകം കുഴിക്കണ്ടത്തില്‍ ഷംല നൗഷാദാണ് ജൈവ രീതിയില്‍ കൃഷി ചെയ്ത് മികച്ച വിജയം കൊയ്തത്. വീടിനോട് ചേര്‍ന്ന 85 സെന്റ് സ്ഥലത്താണ് പശു, കോഴി, പച്ചക്കറി, കരനെല്‍ എന്നിവ കൃഷി ചെയ്യുന്നത്.
ചീര, വെണ്ട, പാവല്‍, പീച്ചി, ചുരക്ക, വിവിധയിനം പച്ചമുളക്, പയര്‍, കോളിഫ്‌ളവര്‍, കാബേജ്, കുക്കുമ്പര്‍, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക, മത്തന്‍, കുമ്പളം, പടവലം, തക്കാളി, വഴുതന എന്നിവയും കൂടാതെ ജാതിയും വാഴയും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്. വീട്ടില്‍ തന്നെ വളര്‍ത്തുന്ന പശുവിന്റെ ചാണകമാണ് ഇവര്‍ വളമായി ഉപയോഗിക്കുന്നത്. 2015ല്‍ മികച്ച യുവകര്‍ഷകക്കുള്ള അവാര്‍ഡ് നല്‍കി പഞ്ചായത്ത് ഇവരെ ആദരിച്ചിരുന്നു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്തംഗം ബി.ജി വിഷ്ണു കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രഘുനാഥ് അധ്യക്ഷനായി. കൃഷി ഓഫീസര്‍ നന്ദന്‍, ഓമന എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."