HOME
DETAILS
MAL
ക്രിമിനലുകളെ തള്ളിപ്പറയാന്‍ ആര്.എസ്.എസ് തയാറാകണം: പി ജയരാജന്
backup
November 05 2016 | 20:11 PM
കണ്ണൂര്‍: കണ്ണൂരില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത് നടന്ന സമാധാന യോഗത്തിനു ശേഷം താഴെ കുന്നോത്ത്പറമ്പില്‍ ഡി.വൈ.എഫ്.ഐ പ്രകടനത്തിനു നേരെ ആര്.എസ്.എസുകാര്‍ ബോംബെറിഞ്ഞ സംഭവം അതീവ ഗൗരവത്തോടെ കാണണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. സമാധാന യോഗത്തില്‍ സംഘ്പരിവാര്‍ നേതൃത്വം ആവര്‍ത്തിച്ചു പറഞ്ഞത് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സമാധാനം സ്ഥാപിക്കുന്നതിനു കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ്. അതിനാല്‍ നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിക്കാതെ അക്രമം നടത്തിയ ക്രിമിനലുകളെ തള്ളിപ്പറയാന്‍ ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വം തയാറാവണമെന്നും ജയരാജന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."