ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി മെഡിക്കല്‍ ക്യാംപ്
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി സഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപിന് സ്വാഗത സംഘം രൂപീകരിച്ചു.
2016 നവംബര്‍ 20 ഞായര്‍ കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ക്യാംപില്‍ വൈദ്യ പരിശോധനക്കായി ആരോഗ്യവകുപ്പിലേയും ഐ.എം.എയിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. ഹെല്‍ത്ത് കാര്‍ഡ് വിതരണവും ആവശ്യമുള്ളവര്‍ക്ക് തുടര്‍ചികിത്സയും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിതോമസ് ചെയര്‍മാനും മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാല്‍ കണ്‍വീനറും വയലില്‍ മോയി മാസ്റ്റര്‍ കോഡിനേറ്ററും ജനപ്രധിനിധികളും, സന്നദ്ധ പ്രവര്‍ത്തകരും കെട്ടിട ഉടമകളും തൊഴിലുടമകളും, വിവിധ വകുപ്പിലെ ജീവനക്കാരും അംഗങ്ങളായുള്ള സ്വാഗത സംഘമാണ് നിലവില്‍വന്നത്. മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളും കെട്ടിട ഉടമകളും, തൊഴില്‍ ഉടമകളും നിര്‍ബന്ധമായും ക്യാംപില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് വി.കെ വിനോദ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. മനുലാല്‍. 9745288049, എച്ച്.ഐ ബാബുരാജ് 9745030240.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."