പരസ്യ മദ്യപാനം തടയാനെത്തിയ എസ്.ഐക്കു നേരെ കൈയേറ്റം; ഒരാള്‍ അറസ്റ്റില്‍
തൃക്കരിപ്പൂര്‍: പര്യസ്യ മദ്യപാനം തടയാനെത്തിയ എസ്.ഐയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ടു ഷൈജു (30) എന്നയാളാണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നു വ്യാജ മദ്യമെത്തിക്കുന്ന വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണു പൊലിസ് നല്‍കുന്ന സൂചന. പേക്കടം കുറുവാപള്ളി ക്ഷേത്ര പരിസരത്തെ ഒരു ക്ലബില്‍ മിനി ബാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം അറിഞ്ഞാണു ചന്തേര എസ്.ഐ ടി.പി ശശിധരന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമെത്തിയത്.
സംഭവ സമയം 15 ഓളം പേര്‍ പരസ്യ മദ്യപാനത്തിലേര്‍പ്പെട്ടിരുന്നു. കുറച്ച് പേരെ പൊലിസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഒരു സംഘം വാഹനം തടഞ്ഞു നിര്‍ത്തി പ്രതികളെ മോചിപ്പിക്കുകയായിരുന്നു. സംഘര്‍ഷം വ്യാപിച്ചതോടെ കൂടുതല്‍ പോലിസ് സേന എത്തി.
ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്ന നാടകം സംഭവത്തെ തുടര്‍ന്നു അരമണിക്കൂറോളം തടസപ്പെട്ടു.
പേക്കടത്തെ പത്തോളം വീടുകള്‍ കേന്ദ്രീകരിച്ചു വ്യാജ മദ്യ വില്‍പനയും പരസ്യ മദ്യപാനവും വ്യാപകമാണെന്നു പരാതിയുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
മാഹിയില്‍ നിന്നും മംഗളുരുവില്‍ നിന്നുമാണ് ഈ പ്രദേശത്തേക്ക് വ്യാജ മദ്യമെത്തിക്കുന്നത്. മദ്യം വിതരണം ചെയ്യുന്നതിനിടയില്‍ പിടിയിലായ ഷൈജുവിന്റെ പക്കല്‍ നിന്നു പോണ്ടിച്ചേരി നിര്‍മിതമായ ബ്രാണ്ടി പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."