ആദിവാസികളുടെ വീട് നിര്‍മാണം മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ
മൂവാറ്റുപുഴ: ആദിവാസി കുടുംബങ്ങളുടെ വീട് നിര്‍മ്മാണം മുടങ്ങിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് വീട് നിര്‍മ്മാണം മുടങ്ങിയ ആദിവാസി കുടുംബങ്ങളുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. വിഷയത്തിന് പരിഹാരം കാണുന്നതിന് ഈമാസം 15ന് രാവിലെ 10ന് കല്ലൂര്‍ക്കാട് വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം ചേരുന്നതിനും തീരുമാനിച്ചു. വിഷയത്തില്‍ അനാസ്ഥകാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
കല്ലൂര്‍ക്കാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ തഴുവാംകുന്ന് എസ്.ടി.കോളനിയിലാണ് വീട് നിര്‍മ്മാണം മുടങ്ങിയതിനെ തുടര്‍ന്ന് ആറ് കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."