വ്യാജലോട്ടറി സംഭവം അന്വേഷിക്കാന്‍ ഡി.ജി.പിക്ക് ധനമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ലോട്ടറി വ്യാജമായി നിര്‍മിച്ചു സമ്മാനത്തിനായി സമര്‍പ്പിച്ച സംഭവം ഒറ്റനമ്പര്‍ ലോട്ടറിത്തട്ടിപ്പ് അന്വേഷിക്കുന്ന ടീം അന്വേഷിക്കുമെന്ന് പൊലിസ് മേധാവി അറിയിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. തട്ടിപ്പിനു പിന്നില്‍ സംഘടിതലോബി ഉണ്ടോ എന്നും ഇതു വ്യാപകമായ പ്രവണതയാകാനുള്ള സാധ്യതയുണ്ടോ എന്നുമുള്ള സംശയത്തെ തുടര്‍ന്നാണ് പരിശോധിക്കാന്‍ ധനമന്ത്രി ഡി.ജി.പിയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ഡി.ജി.പി ക്ക് ധനമന്ത്രിയുടെ ഓഫിസ് കത്തും നല്കി.
പാലക്കാട് ജില്ലാ ലോട്ടറി ഓഫിസില്‍ സമര്‍പ്പിച്ച ഒരു ടിക്കറ്റില്‍ പതിച്ചിരുന്ന സീല്‍ വ്യാജമാണെന്നു വകുപ്പു കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് എസ്.പി, ചിറ്റൂര്‍ സി.ഐ എന്നിവര്‍ക്ക് അപ്പോള്‍ത്തന്നെ പരാതി നല്‍കിയിരുന്നു. വിവരം ജില്ലാതല ലോട്ടറി മോണിറ്ററിങ് സെല്ലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ലോട്ടറി ടിക്കറ്റ് അച്ചടിയില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ പ്രസില്‍ പുരോഗമിക്കുകയാണെന്നും ധനമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."