വെള്ളൂര്‍ക്കുന്നം മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു; നാലു വീടുകള്‍ അപകടാവസ്ഥയില്‍
മുവാറ്റുപുഴ: നഗരത്തിലെ വെള്ളൂര്‍ കുന്നംമലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് മലയുടെ ചെരിവില്‍ സ്ഥിതി ചെയ്യുന്ന നാല് വീടുകള്‍ അപകടാവസ്ഥയിലായി.
ബഹുനില മന്ദിരങ്ങള്‍ അടക്കം നിരവധി കെട്ടിടങ്ങള്‍ അപകട ഭീതിയില്‍. കനത്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് എന്‍.എസ്.എസ് സ്‌കൂളിനു സമീപത്തായി വെളളൂര്‍ക്കുന്നം മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണത്.
എം.സി.റോഡിന്റെ സൈഡില്‍സ്ഥിതി ചെയ്യുന്ന മല മുപ്പതടി ഉയരത്തില്‍ നിന്നും ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിഞ്ഞ തോടെ മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന നാലുവീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്.
വെള്ളൂര്‍ക്കുന്നംപോക്കളത്ത് ബാവു, വന്നലകൂടി മേരി, മണക്കണ്ടത്തില്‍ മുഹമ്മദ്, മലേ കൂടി അലി, എന്നിവരുടെ വീടുകളാണ്അപകടാവസ്ഥയിലായത്. ബാവുവിന്റെയും, മേരിയുടെയും വീടിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞു പോയിരിക്കുന്നത്. രണ്ടടി കൂടി മണ്ണിടിക്കാല്‍ വീടുകള്‍ തകര്‍ന്നു വീഴുമെന്ന നിലയിലാണ്.
ഇടിഞ്ഞ മണ്ണ്താഴെ എ.പി.ടവറിന്റെ ഒരു ഭാഗത്തായി വീണു കിടക്കുകയാണ്. കൂടുതല്‍ മണ്ണിടിഞ്ഞു വീണാല്‍ എ.പി ടവര്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്ക് ഇത് ഭീഷണിയായി മാറും.
മൂന്നു വര്‍ഷം മുമ്പ് അലിയുടെ വീടിനോട് ചേര്‍ന്നും മണ്ണിടിഞു വീണിരുന്നു.കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇതിനു സമീപം മലയിടിഞ്ഞ് വീണ് ബഹുനില മന്ദിരം അടക്കം തകര്‍ന്നു പോയിരുന്നു.
വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിക്ക് സമീപമാണ് അന്ന് വെള്ളൂര്‍ കുന്നം മല ഇടിഞ്ഞു എം.സി.റോഡിലേക്ക് വീണത്.നിരവധി വ്യാപാര സ്ഥാപനങ്ങര്‍ അന്ന് മണ്ണിനടിയില്‍ പോയിരുന്നു.പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്ത മൊഴിവാകുകയും ചെയ്തു.
ജലസംഭരണി അടക്കം അപകട ഭീതിയിലായതോടെ വെളളൂര്‍ കുന്നം മലക്ക് സംരക്ഷണഭിത്തി കെട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരി ച്ചിരുന്നങ്കിലും തുടര്‍ നടപടികളൊന്നുമായില്ല.ഇതിനിടെയാണ് ഇന്നലെ രാവിലെ വീണ്ടും അന്നിടിഞ്ഞതിന്റെ വടക്ക് ഭാഗത്ത് മലയിടിഞ്ഞത്. വാഴപ്പിള്ളി ഷാപ്പുംപടി മുതല്‍ വെളളൂര്‍ കുന്നം വരെ എഴുന്നൂറ് മീറ്റര്‍ നീളത്തില്‍ എം.സിറോഡിന് സമാന്തരമായാണ് അമ്പതടിയോളം ഉയരത്തില്‍ വെള്ളൂര്‍ കുന്നം മല സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."