എം.ജി റോഡ് ജോസ് ജങ്ഷന്‍ മുതല്‍ അറ്റ്‌ലാന്റിസ് വരെ നടപ്പാത നവീകരിക്കും
കൊച്ചി: അമൃത് പദ്ധതിയുടെ ഭാഗമായി എം.ജി റോഡ് ജോസ് ജംഗ്ഷന്‍ മുതല്‍ അറ്റ്‌ലാന്റിസ് വരെ നടപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. മാധവ ഫാര്‍മസി മുതല്‍ ജോസ് ജംഗ്ഷന്‍ വരെയുളള നടപ്പാത മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി കെ.എം.ആര്‍.എല്‍ നവീകരിക്കുന്നതിനാല്‍ ജോസ് ജംഗ്ഷന്‍ മുതല്‍ തേവര വരെയുളള നടപ്പാതയുടെ നവീകരണമാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒ
ന്നാം ഘട്ടമായി ജോസ് ജംഗ്ഷന്‍ മുതല്‍ അറ്റ്‌ലാന്റിസ് വരെ 1450 മീറ്റര്‍ നീളത്തില്‍ നടപ്പാത നിര്‍മിക്കുന്നതിന് രണ്ടു കോടിയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുളളത്. പദ്ധതി പ്രകാരം കേബിള്‍ ഡക്റ്റ്, കാന ശുചീകരണത്തിനായ മാന്‍ഹോള്‍, മികച്ച ടൈലുകള്‍ പാകിയിട്ടുളളതും ഹാന്റ് റെയ്‌ലോടു കൂടിയതുമായ മനോഹരമായ നടപ്പാത എന്നിവയുടെ നിര്‍മാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ അറ്റ്‌ലാന്റിസ് മുതല്‍ തേവര വരെയുളള ഭാഗം ഉള്‍പ്പെടുത്തുന്നതാണ്.
അമൃത് പദ്ധതി പ്രകാരം പഷ്ണിത്തോടിന്റെ മധുരകമ്പനി മുതല്‍ ഒന്നരക്കിലോമീറ്ററോളം ദൂരത്തില്‍ അടിഞ്ഞുകൂടിയിട്ടുളള ചെളി നീക്കം ചെയ്ത് തോടിന്റെ ആഴം കൂട്ടി സംരക്ഷണ ഭിത്തി നിര്‍മിച്ച് തോട് സംരക്ഷിക്കുന്നതിനു വേണ്ടി തയാറാക്കിയ രണ്ടു കോടി രൂപയുടെ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്. അമ്യത് പദ്ധതിപ്രകാരമുളള മറ്റൊരു പദ്ധതിയായ 39 ലക്ഷം രൂപയുടെ ഫോര്‍ട്ടുകൊച്ചി സെന്റ് ജോണ്‍ പാര്‍ക്കിന്റെ നവീകരണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."