HOME
DETAILS

രോഗികളെ വീണ്ടും രോഗഭീഷണിയിലാക്കി ആശുപത്രി വളപ്പിലെ കാനയിലെ മാലിന്യം

  
backup
November 07 2016 | 06:11 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf

അമ്പലപ്പുഴ: കാനയിലെ മാലിന്യം രോഗികളെയും പരിചരിക്കാന്‍ നില്‍ക്കുന്നവരെയും ദുരിതത്തിലാക്കുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ കാനയില്‍ കെട്ടികിടക്കുന്ന മാലിന്യമാണ് രോഗികളെ വീണ്ടും രോഗഭീഷണിയിലാക്കുന്നത്.
ആലപ്പുഴ വാടയ്ക്കല്‍ ഭാഗത്തുനിന്നും ആരംഭിക്കുന്ന കാപ്പിതോട്ടിലൂടെ ഒഴുകുന്ന മലിനജലം ആശുപത്രി വളപ്പിലെ കാനയിലൂടെ ഒഴുകിയാണ് കാക്കാഴം കാപ്പിതോട്ടില്‍ അവസാനിക്കുന്നത്. എന്നാല്‍ ആശുപത്രിയുടെ വടക്കെ മതില്‍കെട്ടിന് പുറത്ത് സ്ഥിതിചെയ്യുന്ന ലാബുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളില്‍നിന്നും പുറംതള്ളുന്ന മലിനജലവും പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റ് കവറുകള്‍ തുടങ്ങിയ പാഴ്‌വസ്തുക്കളുമെല്ലാം ഈ ഭാഗത്തുകൂടി കടന്നുപോകുന്ന കാനയിലാണ് തള്ളുന്നത്.
ഇങ്ങനെ തള്ളുന്ന മാലിന്യങ്ങളും ഓടയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും തിങ്ങിനിറഞ്ഞ് മലിനജലം ഒഴുകിപ്പോകാതെ കെട്ടികിടന്നാണ് അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നത്. കൂടാതെ കൊതുകുകളും, കൂത്താടികളും മുട്ടയിട്ടു പെരുകുന്നതിനാല്‍ വാര്‍ഡുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെയും ജീവനക്കാരുടെയും ഉറക്കം കെടുത്തുകയാണ്. പകലുപോലും കൊതുകിന്റെ ശല്യം സഹിക്കാനാവാത്ത അവസ്ഥയാണ്.
രോഗികളായി കഴിയുന്നവരുടെ ശരീരമാസകലും കൊതുകു കടിച്ച് ചൊറിഞ്ഞുതടിക്കുന്നു. കൂടാതെ പകര്‍ച്ചപ്പനിയുള്‍പ്പെടെയുള്ള രോഗഭീഷണിയിലുമാണിവര്‍.
വീടുകളിലും പരിസര പ്രദേശത്തും മാലിന്യവും മലിനജലവും കെട്ടികിടന്നാല്‍ പകര്‍ച്ചപ്പനിയുള്‍പ്പെടെയുള്ള രോഗം ഉണ്ടാകുമെന്നും മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികാരികള്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ആശുപത്രിവളപ്പിലെ കാനയില്‍ കെട്ടിക്കിടക്കുന്ന മാലിന്യത്താല്‍ കൊതുകടി മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന അസ്വസ്ഥതയ്ക്ക് പരിഹാരം കാണാന്‍ ആരോഗ്യവകുപ്പോ ആശുപത്രി അധികാരികളോ ആരുംതന്നെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
ആശുപത്രിവളപ്പില്‍ മാലിന്യം കണ്ടാല്‍ ഉടന്‍ നീക്കംചെയ്യണമെന്ന് ഒരു മാസം മുമ്പ് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി ആശുപത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ഉത്തരവാദിത്വപ്പെട്ടവര്‍ അറിഞ്ഞതായി നടിക്കുന്നില്ല. സാധാരണക്കാരായ രോഗികളുടെയും പരിസരവാസികളുടെയും ജീവന് ഭീഷണിയാകുന്ന മാലിന്യപ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  35 minutes ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  13 hours ago