രമേശ് ചെന്നിത്തല കോട്ടമലയില്‍ സന്ദര്‍ശനം നടത്തി
പാലാ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറിഞ്ഞി കോട്ടമലയില്‍ സന്ദര്‍ശനം നടത്തി.
പാറമടയ്ക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചതോടെ പ്രദേശത്ത് സമരങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുകയും കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലുക്കുന്നേല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജീനസ് നാഥ്, പി.ജെ. മത്തച്ചന്‍ പുതിയിടത്തുചാലില്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.റ്റി. രാജന്‍ എന്നിവരടക്കം സമരക്കാരെ ജയിലിലടക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് വിവാദമായ പ്രദേശം സന്ദര്‍ശിച്ചത്.
മണ്ഡലം പ്രസിഡന്റ് ഡി. പ്രസാദ് ഭക്തിവിലാസ്, ഡി.സി.സി. വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, ജനറല്‍ സെക്രട്ടറി സി.റ്റി. രാജന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, ജില്ല പഞ്ചായത്ത് മെമ്പര്‍ അനിത രാജു, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി, ജനപ്രതിനിധികളായ ലിസി ബേബി, സോണി ജോണി, അരുണ്‍ ബേബി, ജാന്‍സി ഫിലിപ്പോസ്, ജെമിനി സിന്നി തുടങ്ങിയവരും, വി. ഷാജി ഇല്ലിമൂട്ടില്‍, ചെറിയാന്‍ അല്ലോപ്പിള്ളില്‍, മോളി പീറ്റര്‍, രാജേഷ് കൊട്ടിച്ചേരി, സന്തോഷ് കിഴക്കേക്കര, ബെന്നി കുളക്കാട്ടോലില്‍, സണ്ണി കാര്യപ്പുറം, വിന്‍സെന്റ് മാടവന, എസ്. സുധീര്‍, റോബി ഊടുപുഴ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ട്, സമരസമിതി നേതാക്കളായ ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍, സോണി കമ്പകത്തിങ്കല്‍, വില്‍സണ്‍ പുതിയകുന്നേല്‍, തോമസ് ഉപ്പുമാക്കല്‍, ജോഷി കുമ്പളത്ത്, ഷാജി പൊരുന്നിയ്ക്കല്‍, പ്രമോദ് കൈപ്പിരിയ്ക്കല്‍, സിജു ഇരുവേലിക്കുന്നേല്‍, സന്‍ജു നെടുംകുന്നേല്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."