ചാനല്‍ സംപ്രേക്ഷണ നിയന്ത്രണം: എന്‍.ഡി.ടി.വി സുപ്രിംകോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ച് സംപ്രേഷണം ഒരു ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ എന്‍.ഡി.ടി.വി സുപ്രിംകോടതിയെ സമീപിച്ചു. കേന്ദ്ര തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
പാക് ഭീകരര്‍ കഴിഞ്ഞ ജനുവരിയില്‍ പത്താന്‍കോട്ട് സൈനികതാവളത്തില്‍ നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ട് ചെയ്ത എന്‍.ഡി.ടി.വിക്ക് ഈ മാസം ഒന്‍പതിന് ഒരു ദിവസത്തെ നിരോധനം ഏര്‍പ്പെടുത്താനാണ് വാര്‍ത്താ വിതരണ മന്ത്രാലയം ശുപാര്‍ശ ചെയ്തത്.
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടുമ്പോള്‍ വ്യോമതാവളത്തിലെ യുദ്ധസന്നാഹങ്ങള്‍,വെടിക്കോപ്പുകള്‍, യുദ്ധവിമാനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഹെലികോപ്റ്റര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടെന്നാണ് ആരോപണം.
എന്നാല്‍ തങ്ങളെപോലെ തന്നെ മറ്റ് മാധ്യമങ്ങളും പത്താന്‍കോട്ട് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇക്കാര്യത്തില്‍ എന്‍.ഡി.ടി.വിയുടെ നിലപാട്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."