HOME
DETAILS
MAL
ജനങ്ങളുടെ ആശങ്ക അകറ്റണം: കടലാടിപ്പാറ സംരക്ഷണ സമിതി
backup
November 08 2016 | 05:11 AM
നീലേശ്വരം: കടലാടിപ്പാറയില്‍ ആശാപുര കമ്പനിക്കു വേണ്ടി കേന്ദ്രസംഘം പഠനം നടത്തിയതായുള്ള വാര്‍ത്തകള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്നു കടലാടിപ്പാറ സംരക്ഷണ സമിതി. ഭരണകൂടത്തേയും ജനങ്ങളേയും വെല്ലുവിളിക്കുകയാണു കമ്പനി ചെയ്യുന്നത്.
സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥലത്തു കേന്ദ്രസംഘമെത്തി വിവരങ്ങള്‍ ശേഖരിച്ചെന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ പഠനം നടത്തിയ കമ്പനിക്കെതിരെ നിയമ നടപടികളെടുക്കണമെന്നും സംരക്ഷണ സമിതി ഭാരവാഹികളായ എന്‍ വിജയന്‍, ബാബു ചേമ്പേന എന്നിവര്‍ ആവശ്യപ്പെട്ടു. ഏത് പഠനത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി നേടിയെടുത്തു വന്നാലും കടലാടിപ്പാറയില്‍ ഖനം നടത്താമെന്നതു ആശാപുരയുടെ വ്യാമോഹം മാത്രമാണെന്നും ഇവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."