ജില്ലയില്‍ വിവിധയിടങ്ങളില്‍ ആര്‍. ശങ്കര്‍ അനുസ്മരണം നടന്നു
കൊല്ലം: കേരളം ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രി ആര്‍ .ശങ്കര്‍ ആയിരുന്നുവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് സി.വി പത്മരാജന്‍. ആര്‍. ശങ്കറിന്റെ 44-ാമത് ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശങ്കറിന്റെ ജീവിതം തന്നെ സാമൂഹിക ചരിത്രങ്ങളുടെ പഠനമാണ്. ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന നേതൃത്വം കോണ്‍ഗ്രസില്‍ ഉണ്ടാവണം. അല്ലാതെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കൊണ്ട് കോണ്‍ഗ്രസിനെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പത്മരാജന്‍ പറഞ്ഞു.
ഒരു കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ സര്‍വ കലാ വല്ലഭനും ബഹുമുഖ പ്രതിഭയുമായിരുന്നു ആര്‍ .ശങ്കറെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.കേരള രാഷ്ട്രീയത്തിലെ ഇതിഹാസ പുരുഷനായിരുന്നു ആര്‍ .ശങ്കറെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡി .സി .സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ചൂണ്ടിക്കാട്ടി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, മുന്‍ ഡി.സി.സി പ്രസിഡന്റ് വി സത്യശീലന്‍, എ.ഐ.സി.സി മെമ്പര്‍ ജമീല ഇബ്രാഹിം, ഐ.എന്‍.ടി.യു.സി മുന്‍ അഖിലേന്ത്യ സെക്രട്ടറി കെ സുരേഷ് ബാബു, ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, ജനറല്‍ സെക്രട്ടറി കൃഷ്ണവേണി ശര്‍മ്മ പ്രസംഗിച്ചു. നേതാക്കളായ കെ. സി .രാജന്‍, എന്‍ .അഴകേശന്‍, എ. ഷാനവാസ്ഖാന്‍, പ്രതാപ വര്‍മ്മതമ്പാന്‍, പ്രൊഫ. ഇ. മേരിദാസന്‍, പി .ജര്‍മിയാസ്, കെ.ജി .രവി, എസ് .വിപിന ചന്ദ്രന്‍, എ.കെ .ഹഫീസ്, ചിറ്റുമൂല നാസര്‍, ആദിക്കാട് മധു, സിസിലി സ്റ്റീഫന്‍, മുനമ്പത്ത് വഹാബ്, കെ.ആര്‍.വി സഹജന്‍ എന്നിവര്‍ പങ്കെടുത്തു.
രാവിലെ ഡി .സി .സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം .പി യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശങ്കറിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കൊല്ലം എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്റ് മോഹന്‍ ശങ്കര്‍, സെക്രട്ടറി എന്‍ രാജേന്ദ്രന്‍, എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി എ ഡി രമേശ്, മഹിമ അശോകന്‍ എന്നിവരും പുഷ്പാഞ്ജലി അര്‍പ്പിച്ചു.
കൊട്ടാരക്കര: ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മ ആര്‍.ശങ്കറു ടെ ചരമ വാര്‍ഷിക ദിനം ആചരിച്ചു. പുലമണില്‍ നടന്ന അനുസ്മരണ സമ്മളേനം ഐ.എന്‍.ടി.യു.സി വി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മൈലം ഗണേഷ്, പുലമണ്‍ അജയ്, നെല്‍സണ്‍ തോമസ്, ഷിജു പടിഞ്ഞാറ്റിന്‍കര, വെട്ടിക്കവല സജീവ് , സുകുമാരന്‍ മൂഴിക്കോട് എന്നിവര്‍ പ്രസംഗിച്ചു.
കുടുംബസംഗമം നടത്തി
ആയൂര്‍: സംസ്ഥാന സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ആയൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി.
ആയൂര്‍ ആമ്പാടി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ പഞ്ചായത്തംഗം കെ.സി .ബിനു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ജി. രാജുക്കുട്ടി അധ്യക്ഷനായി. ആരോഗ്യ ബോധവല്‍കരണ ക്ലാസിന് ഡോ. അമ്പാടി കൃഷ്ണപിള്ളയും വനിതാ ബോധവല്‍കരണ ക്ലാസിന് ആര്‍ .ശാന്തമ്മയും നേതൃത്വം നല്‍കി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .കൃഷ്ണപിള്ള, സെക്രട്ടറി ജേക്കബ് ഡാനിയല്‍, ടി.എന്‍. ഉണ്ണികൃഷ്ണന്‍, കെ. രാമചന്ദ്രന്‍, എം .പരമേശ്വരന്‍പിള്ള, കെ. പ്രതാപചന്ദ്രന്‍ പിള്ള, സി .ശോശാമ്മ, വി .വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."