നെല്ലുസംഭരണ വില 25 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന്
അമ്പലപ്പുഴ: ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിപ്പിക്കുന്നതിന് മുന്‍പ് നെല്ലുസംഭരണ വില 25 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജി സുധാകരന് .പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്ക് സംഭരണവിലയായി 25 രൂപ നല്കുന്നതില് തെറ്റില്ല. അര്‍ഹമായ വിലകര്ഷകര്ക്ക് ലഭിക്കണം.കൃഷിയില്‍ നിന്നും ആരും പിന് വാങ്ങേണ്ട കാര്യമില്ല.കരിനിലമേഖലയില് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ നഷ്ട പരിഹാരം നല്‍കും.കരിഞ്ഞുണങ്ങിയ നെല്ല് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് അദ്ധ്യക്ഷയായിരുന്നു.ജില്ല പഞ്ചായത്തംഗം എ.ആര്.കണ്ണര് ,വി എസ് മായാദേവി, പാടശേഖര സമിതി പ്രസിഡന്റ് കെ രാജേന്ദ്രന് സെക്രട്ടറി എ സി ഗരുദത്ത്, എം ടി മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."