ഗൃഹനാഥയെ അടിച്ചുവീഴ്ത്തി മകളുടെ മാല കവര്‍ന്നു
വടകര: അഴിയൂര്‍ കോവുക്കലില്‍ ഗൃഹനാഥയെ അടിച്ചുവീഴ്ത്തി മകളുടെ സ്വര്‍ണമാല കവര്‍ന്നു. രാജേഷ് വില്ലയില്‍ ലീലയെ അടിച്ചുവീഴ്ത്തിയാണ് മകള്‍ ബേബിയുടെ ഒരു പവന്റെ സ്വര്‍ണമാല കവര്‍ന്നത്.
വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ അടിച്ചുതകര്‍ത്താണ് രണ്ടംഗ മോഷ്ടാക്കള്‍ കിടപ്പുമുറിയില്‍ എത്തിയത്. ശബ്ദംകേട്ട് ഉണര്‍ന്ന ലീലയെ അടിച്ചുവീഴ്ത്തിയ ശേഷം മകള്‍ ബേബിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല കവരുകയായിരുന്നു. സമീപത്തെ മറ്റു വീടുകളിലും കവര്‍ച്ചാശ്രമം നടത്തിയിരുന്നു. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകന്‍ രാജേഷ് ബാബു ചോമ്പാല പൊലിസില്‍ പരാതി നല്‍കി.
ചോമ്പാല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി മോഷണങ്ങളാണ് നടന്നത്. കടകളും വീടുകളും കുത്തിത്തുറന്ന് നിരവധി മോഷണങ്ങളുണ്ടായിട്ടും ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. ദേശീയപാതയിലും ഉള്‍നാടുകളിലും പൊലിസ് പട്രോളിങ് നടത്തുന്നുതും കാര.ക്ഷമമാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മേഖലയില്‍ കഴിഞ്ഞ ആഴ്ച രണ്ടു കാറുകള്‍ മോഷണം പോയതും നിര്‍ത്തിയിട്ട കാറില്‍ ഉറങ്ങുകയായിരുന്നവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവവും കണ്ണൂക്കരയില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കവര്‍ന്നതും ഈയടുത്താണ്. കേസുകളല്‍ അന്വേഷണം നടക്കുന്നതല്ലാതെ പ്രതികളെകുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."