HOME
DETAILS

മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ്; കുടുംബ സംഗമം ആരംഭിച്ചു

  
backup
November 08 2016 | 07:11 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%b9%e0%b5%81%e0%b4%b1%e0%b4%b8%e0%b5%82%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ab%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d-4

 

തൊടുപുഴ: എസ്.കെ.എസ്. എസ് .എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനത്തില്‍ സംഘടിപ്പിക്കുന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സിന്റെയും മഅ്മൂന്‍ ഹുദവിയുടെ പുണ്യറസൂലിലേയ്ക്കുള്ള പാത പ്രഭാഷണത്തിനോടും അനുബന്ധിച്ചുള്ള കുടുംബ സംഗമം ആരംഭിച്ചു. പടി, കോടിക്കുളം ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ മൗലവി പാലമല ഉദ്ഘാടനം നിര്‍വഹിച്ചു.
മുഹിയിദ്ദീന്‍ ജുംആ മസ്ജിദ് ഇമാം മുഹമ്മദ് ഷാഫി ഫൈസി അധ്യക്ഷത വഹിച്ചു. പുണ്യ റസൂലിലേയ്ക്കുള്ള പാത എന്ന വിഷയത്തില്‍ സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അന്‍ഷാദ് കുറ്റിയാനി സ്വാഗതം ആശംസിച്ചു. ഉമ്മര്‍ മൗലവി വയനാട്, അബ്ദുല്‍ കരീം മൗലവി വണ്ണപ്പുറം, പി.എസ് മുഹമ്മദ്, മീരാന്‍ ഹാജി, അലിക്കുഞ്ഞ് വാത്തിശേരി, സലീം അന്‍വരി, മൈതീന്‍ സാഹിബ് എന്നിവര്‍ സംബന്ധിച്ചു.


ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

തൊടുപുഴ: ജീവനക്കാരുടെ കുറവ് ജില്ലയിലെ ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുന്നു. ജോലി ഭാരം മൂലം നിലവിലുള്ള ഉദ്യോഗസ്ഥര്‍ കിതയ്ക്കുകയാണ്. ഒന്നരവര്‍ഷത്തിലധികമായി ജീവനക്കാര്‍ ഇരട്ടിയിലധികം ജോലി ചെയ്താണ് സര്‍ക്കിളുകളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഭക്ഷ്യസുരക്ഷാ ഓഫിസര്‍പോലെ ഏറ്റവും പ്രധാനപ്പെട്ട തസ്തികളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതുമൂലം ഭക്ഷ്യവസ്തുക്കളുടെ പരിശോധനയടക്കം പ്രാധാന്യമുള്ള ജോലികള്‍പോലും കാര്യക്ഷമമായി നടത്താന്‍ പ്രയാസം നേരിടുകയാണ്.
ഒരു നിയോജക മണ്ഡലത്തില്‍ ഒന്നു വീതം എന്ന കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 140 ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളാണുള്ളത്. ഇടുക്കി ജില്ലയില്‍ തൊടുപുഴ, പീരുമേട്, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം എന്നിവയാണ് സര്‍ക്കിളുകള്‍. ഓരോ സര്‍ക്കിളിലും നിര്‍ബന്ധമായും ഒരു ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉണ്ടായിരിക്കണം. പരാതികളില്‍ അന്വേഷണം, കടകളില്‍ പരിശോധന, സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്കയയ്ക്കല്‍ തുടങ്ങിയ സുപ്രധാന ജോലികള്‍ ഇവരാണു ചെയ്യേണ്ടത്. എന്നാല്‍, ജില്ലയില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി പീരുമേട്ടിലും തൊടുപുഴയിലും മാത്രമേ ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരുള്ളൂ. മറ്റു മൂന്ന് സര്‍ക്കിളുകളുടെ അധിക ചുമതല ഇവര്‍ക്കു രണ്ടുപേര്‍ക്കും കൂടി നല്‍കിയിരിക്കുകയാണ്. ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഓരോ സര്‍ക്കിളിലും ഭക്ഷ്യസുരക്ഷാ ഓഫിസറുടെ സേവനം ഒഴിച്ചു കൂടാനാവാത്തതാണ്.
ഹൈറേഞ്ച് മേഖലകളിലടക്കം പരിശോധനക്കായി ഓഫിസര്‍മാര്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടിവരികയും ഇതുമൂലം മറ്റു ജോലികള്‍ യഥാസമയം തീര്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.
ആരോഗ്യപ്രശ്‌നങ്ങളത്തെുടര്‍ന്ന് ഇവരിലൊരാള്‍ അവധിയിലായപ്പോള്‍ ഒരാഴ്ചയോളം പരിശോധന മുടങ്ങിയ സാഹചര്യവുമുണ്ടായി. ജോലിഭാരം മൂലം പരിശോധനയടക്കമുള്ള ജോലികള്‍ ശരിയായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
ഹോട്ടലുകളടക്കം ഭക്ഷണവില്‍പന ശാലകളിലും പാലും പച്ചക്കറിയും അതിര്‍ത്തി കടന്നെത്തുന്ന കുമളിയിലെ ഭക്ഷ്യസുരക്ഷാ ചെക്‌പോസ്റ്റിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ട്. എന്നാല്‍, ഭക്ഷ്യസുരക്ഷാ ഓഫിസറുടെ കുറവ് ഇത്തരം പരിശോധനകളെയും സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭക്ഷ്യസുരക്ഷാ ഓഫിസര്‍ നിയമനത്തിന് പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ അഭിമുഖമടക്കം പൂര്‍ത്തിയാക്കിയെങ്കിലും ഇവരെ നിയമിക്കാന്‍ നടപടിയായിട്ടില്ല. ഒരു കച്ചവടസ്ഥാപനത്തില്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പരിശോധന നടത്തണമെന്നാണ് ചട്ടം. എന്നാല്‍ ജീവനക്കാരുടെ കുറവുമൂലം ചില സര്‍ക്കിളുകളില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍പോലും പരിശോധന നടക്കാത്ത സാഹചര്യമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  18 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago