ഓണ്‍ലൈന്‍ പെണ്‍വാണിഭം; മൂന്നാറില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി
മൂന്നാര്‍: മൂന്നാറിലെ കോട്ടേജുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ പെരുകുന്നതായി സൂചനകള്‍ വന്നതോടെ പൊലിസ് പരിശോധ കര്‍ശനമാക്കി. ഇത്തരം സംഘങ്ങള്‍ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ പൊലിസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും മൂന്നാറിലെത്തിക്കുന്ന പെണ്‍കുട്ടികളെ ആഡംബര കാറുകളില്‍ കോട്ടേജുകള്‍ താമസിപ്പിച്ചാണ് വാണിഭം നടത്തുന്നത്. കൂടുതല്‍ പണം നല്കി മുറികള്‍ വാടകയ്ക്കെടുക്കുന്ന ഏജന്റുമാര്‍ ആവശ്യപ്രകാരം പെണ്‍കുട്ടികളെ എത്തിക്കുകയാണ് ചെയ്യുന്നത്.
മൂന്നാര്‍ സന്ദര്‍ശനത്തിനെത്തുന്ന സഞ്ചാരികളില്‍ നിന്നും ചില റിസോര്‍ട്ടുടമകള്‍ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാറില്ല. അതുകൊണ്ടുതന്നെ ഇവിടങ്ങളില്‍ എത്തുന്നവരെ കുറിച്ച് ഉടമകള്‍ക്കും അറിയില്ല. തന്നെയുമല്ല ഡിവൈ.എസ്.പി റാങ്കിലുള്ളവര്‍ക്ക് മാത്രമേ പെണ്‍വാണിഭ കേസുകള്‍ സംബന്ധിച്ച് പരിശോധനകള്‍ നടത്തുവാന്‍ അധികാരമുള്ളുവെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇടനിലക്കാര്‍ വാണിഭം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."