HOME
DETAILS
MAL
ഡോ.എ.വി. ജോര്‍ജ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലില്‍ എമിരറ്റസ് സയിന്റിസ്റ്റ്
backup
November 08 2016 | 19:11 PM
ഈരാറ്റുപേട്ട: എം.ജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും, കേന്ദ്ര സര്‍വകലാശാല പരിസ്ഥിതി ശാസ്ത്രവകുപ്പ് സ്ഥാപക മേധാവിയുമായ ഡോ.എ.വി. ജോര്‍ജ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എമിരറ്റസ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ജോര്‍ജ് സമര്‍പ്പിച്ച ഗവേഷണ പദ്ധതിയും, വിദ്യാഭ്യാസ-ഗവേഷണ രംഗത്തിന് അദ്ദേഹം നല്കിയ സമഗ്രസംഭാവനയും പരിഗണിച്ചാണ് ഈ അംഗീകാരം. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."