മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം നാളെ മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം നാളെ മുതല്‍ മൂന്നു ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിയും ജനറല്‍സെക്രട്ടറി സി.കെ സുബൈറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'രാജ്യാഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക' എന്നതാണ് സമ്മേളന പ്രമേയം.
നാളെ രാവിലെ പത്തിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ദേശീയ ട്രഷററും നിയമസഭാ പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
11.30ന് ഫാസിസവും ദേശീയതയും എന്ന സെഷനില്‍ ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസംഗിക്കും. 12.30ന് മതവും ബഹുസ്വരതയും സെഷനില്‍ പ്രൊഫ. എ.കെ രാമകൃഷ്ണനും കെ.എം ഷാജി എം.എല്‍.എയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചയ്ക്ക് 2.30ന് പരിസ്ഥിതിയും വികസനവും സെഷനില്‍ ഡോ. ടി. ടി ശ്രീകുമാര്‍ (അഹമ്മദാബാദ്), അഡ്വ. കെ.എന്‍.എ ഖാദര്‍ പ്രസംഗിക്കും. 3.30ന് ഏകീകൃത സിവില്‍ കോഡും ലിംഗ സമത്വവും സെഷനില്‍ കെ.കെ ബാബുരാജ്, അഭിലാഷ് ജി. രമേശ്, എം.ഐ തങ്ങള്‍ പങ്കെടുക്കും.
വൈകിട്ട് അഞ്ചിന് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന സെഷനില്‍ ഡോ. എം.കെ മുനീറും ടി.എ അഹമ്മദ് കബീറും പ്രബന്ധം അവതരിപ്പിക്കും. രാത്രി ഏഴിന് ഇശല്‍ പൈതൃകം അരങ്ങേറും.
11ന് വെള്ളിയാഴ്ച രാവിലെ പത്തിന് പൂര്‍വ നേതൃസംഗമം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് മൂന്നിന് ന്യൂനപക്ഷ-പിന്നോക്ക-ദലിത് ഐക്യം സെമിനാര്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഔട്ട്‌ലുക്ക് അസി. എഡിറ്റര്‍ ബാഷ സിങ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, അഡ്വ.സി.കെ വിദ്യാസാഗര്‍, സണ്ണി കപിക്കാട്, ചിത്രലേഖ, പി.സുരേന്ദ്രന്‍, യു.സി രാമന്‍, സി.പി സൈതലവി പ്രസംഗിക്കും.
രാത്രി ഏഴിന് ലീഗ് ഹൗസില്‍ നടക്കുന്ന പ്രവാസ സംഗമം പി.വി അബ്ദുല്‍വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. 12ന് ശനിയാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. രണ്ടുലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന റാലി ബീച്ചില്‍ സമാപിക്കും.
സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ദലിത് ആക്ടിവിസ്റ്റ് ദ്വന്ത പ്രശാന്ത്, മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം അഡ്വ. സഫര്‍യാബ് ജീലാനി തുടങ്ങിയവര്‍ അതിഥികളായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.പി.എ അസീസ്, ട്രഷറര്‍ കെ.എം. അബ്ദുല്‍ഗഫൂര്‍, സെക്രട്ടറിമാരായ കെ.ടി അബ്ദുറഹിമാന്‍, എം. എ സമദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."