HOME
DETAILS

സ്‌നേഹത്തില്‍ അതിര്‍വരമ്പുകളില്ലാത്ത സൂപ്പിക്ക...

  
backup
November 08 2016 | 19:11 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b4%ae

രാഷ്ട്രീയത്തിലും പൊതു ജീവിതത്തിലും ജ്വലിച്ചു നില്‍വര്‍തിരിവു കാണിക്കാത്ത വ്യക്തിത്വമായിരുന്നു ഇന്നലെ മരണപ്പെട്ട സൂപ്പിക്കയുടേത്. എതിര്‍ രാഷ്ട്രീയത്തില്‍പ്പെട്ടവരായാലും സ്‌നേഹത്തിന്റെ കാര്യത്തില്‍ പിശുക്കാന്‍ സൂപ്പിക്കായ്ക്ക് അറിയില്ലായിരുന്നു. എല്ലാവരെയും സ്‌നേഹിക്കുക, ആവശ്യം ആരുടേതായാലും നേരെചൊവ്വെയുള്ളതാണെങ്കില്‍ മുന്‍പിന്‍ നോക്കാതെ സാധിപ്പിച്ചു കൊടുക്കുകയെന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിട്ടുവീഴ്ചയില്ലാത്ത ജീവിതമാണ് അവസാനകാലം വരെ അദ്ദേഹം പുലര്‍ത്തിയത്.

ചെറുപ്പം മുതല്‍ കാണുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സായന്തനത്തിലും പ്രവര്‍ത്തന രീതിയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കുടുംബം പോലെയാണ് രാഷ്ട്രീയ പ്രവര്‍ത്തകരോട് അദ്ദേഹം പെരുമാറുക. രാഷ്ട്രീയം തെരഞ്ഞെടുപ്പ് സമയത്തുമാത്രം. അതു കഴിഞ്ഞാല്‍ ജനപ്രതിനിധികളുടെ പ്രവര്‍ത്തനത്തില്‍ വേര്‍തിരിവു പാടില്ലെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതില്‍ നിന്നും വ്യതിചലിക്കുന്ന പ്രവര്‍ത്തകരോട് പലപ്പോഴും കെ.എം. സൂപ്പിയെന്ന രാഷ്ട്രീയക്കാരന്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു. മതേതരമായ കാഴ്ചപ്പാട് എന്നും വച്ചു പുലര്‍ത്തിയ അദ്ദേഹം രാഷ്ട്രീയത്തിലെ പ്രായോഗീകനായ രാഷ്ട്രീയ നേതാവായിരുന്നു. എന്റെ പിതാവ് പി.ആര്‍ കുറുപ്പ് കെ.എം സൂപ്പിക്ക് രാഷ്ട്രീയ ഗുരുവായിരുന്നു. ഈ ബന്ധം കൊണ്ടു തന്നെ ഒരു കുടുംബം പോലെയാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയിരുന്നത്.
വിഷയം അതീവ ഹൃദ്യമായി അവതരിപ്പിക്കുന്നതിലും അതില്‍ നര്‍മം ചാലിച്ച് കേള്‍വിക്കാരെ രസിപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ പ്രസംഗരീതി മറ്റാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്തതായിരുന്നു. പ്രസംഗിക്കുന്നത് കേള്‍വിക്കാരനെ രസിപ്പിക്കാനാണെങ്കിലും പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തതയും വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതുമാണെന്നായിരുന്ന കെ.എം. സൂപ്പിയുടെ പക്ഷം.
വികസന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. തന്റെ മണ്ഡലമായ പെരിങ്ങളത്തില്‍ വികസനമെത്തിക്കുമ്പോള്‍ തന്നെ ജില്ലയുടെ വികസന കാര്യത്തിലും അതീവ താല്‍പര്യം കാണിച്ചിരുന്നു. പരാതിയും നിവേദനവുമായി എത്തുന്നവരെ രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ അളവുകോല്‍ വച്ച് അളക്കുന്ന ശീലം വച്ചു പുലര്‍ത്തിയില്ലെന്ന് മാത്രമല്ല, ന്യായമായ ആവശ്യമാണെങ്കില്‍ മുന്നും പിന്നും നോക്കാതെ ആവശ്യം സാധിക്കുന്നതിനായി രംഗത്തിറങ്ങും. ഏതു വലിയ പ്രതിബദ്ധമായാലും അതൊക്കെ മറികടന്ന് ന്യായമായ ആവശ്യം നേടിയെടുത്തേ സൂപ്പിക്കാ വിശ്രമിക്കുകയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.
മതേതരത്ത്വത്തിനും നാടിന്റെ സമാധാനത്തിനും വേണ്ടി എന്നും പ്രവര്‍ത്തിച്ച സൂപ്പിക്കാ എല്ലാവരെയും സ്‌നേഹിക്കുകയും എല്ലാവരില്‍ നിന്നും സ്‌നേഹം വാങ്ങിയുമാണ് നമ്മോട് വിട പറഞ്ഞിരിക്കുന്നത്. എം.എല്‍.എയായും മുസ്‌ലിം ലീഗിന്റെ സംസ്ഥാന സമിതിയിലും പ്രവര്‍ത്തിക്കുമ്പോഴും നാട്ടിലെയും പെരിങ്ങളത്തെയും ചെറു പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ സമയം കണ്ടെത്തിയ അദ്ദേഹം എന്നും നാട്ടുകാര്‍ക്ക് സ്‌നേഹം വിളമ്പുന്ന നാട്ടുകാരനായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago