മൂന്നു ഇന്ത്യക്കാരികള്‍ കൂടി നാട്ടിലേക്ക് മടങ്ങി
ദമാം:ദമാമിലെ വനിത അഭയകേന്ദ്രത്തില്‍ നിന്നും മൂന്ന് ഇന്ത്യക്കാരായ വീട്ടുജോലിക്കാരികള്‍ നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്നാട് ചെന്നൈ സ്വദേശിനികളായ ലളിത പളനി, നെല്ലികുപ്പത്തെ ഐസ നാച്ചിയാര്‍ നജിമുദീന്‍, ആന്ദ്രാ പുലിവേണ്ടുലയിലെ രാജി റയപ്പതി എന്നിവരാണ് നാട്ടിലേക്ക് തിരിച്ചത്.
ലളിത പളനിയെ ഒരു വര്‍ഷം മുന്‍പ് സ്പോണ്സര് ബഹറിനിലേക്ക് കൊണ്ടുവന്ന് ദമാമിലെ വീട്ടില്‍ ജോലിയ്ക്ക് എത്തിയ്ക്കുകയുമായിരുന്നു. മൂന്നുമാസം ആ വീട്ടില്‍ ജോലി ചെയ്തു. ശമ്പളം നല്‍കിയില്ല. ആരും കാണാതെ ഒളിച്ചോടുകയായിരുന്നു. രാജി റയപ്പതി എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ദമാമിലെ വീട്ടില്‍ ജോലിയ്ക്കെത്തിയത്. ആറു മാസം ജോലി ചെയ്തെങ്കിലുംശമ്പളം കിട്ടിയില്ല. ചോദിച്ചാല്‍ ശകാരവും ഭീഷണികളുമായിരുന്നു.
എക്സിറ്റ് വിസാ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ലളിതയ്ക്കും, രാജിയ്ക്കും ദമാം ഇന്ത്യന്‍ എംബസി വിമാനടിക്കറ്റ് നല്കി. സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞ് മൂവരും മടങ്ങി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."