കോംഗോയില്‍ സ്ഫോടനം: 32 ഇന്ത്യന്‍ സമാധാന പാലകര്‍ക്ക് പരുക്ക്
ഗാബോണ്‍:ആഭ്യന്തര യുദ്ധം രൂക്ഷമായ കോംഗോയിലെ ഗോമയില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. യു.എന്നിന്റെ 32 ഇന്ത്യന്‍ സമാധാനപാലകര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടു ഇന്ത്യക്കാരുടെ നില അതീവ ഗുരുതരമാണ്. സമാധാന സംഘത്തിനു നേരെ ആക്രമണമുണ്ടായതായി യു.എന്‍ ദൗത്യസേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംഘം പശ്ചിമ ഗോമയില്‍ പ്രഭാത സവാരിക്കായി പോകവേയാണ് സ്ഫോടനം. എന്നാല്‍ സ്ഫോടനത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അതേസമയം സമാധാന സംഘത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി സമീപത്തെ പള്ളി ഇമാം ഇസ്മാഈല്‍ സാലുമു പറഞ്ഞു. സ്ഫോടനത്തിന്റെ കാതടിപ്പിക്കുന്ന ശബ്ദം കേട്ടിരുന്നു. ഉച്ചത്തിലുള്ള കരച്ചില് കേട്ട് പോയപ്പോഴാണ് കാര്യങ്ങള്‍ ഗുരുതരമാണെന്ന് മനസിലായതെന്ന് സാലുമു കൂട്ടിച്ചേര്‍ത്തു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സമാധാനസേനയ്യ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പൊലിസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്കും നയതന്ത്രജ്ഞര്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. യു.എന്‍ സംഘമാണ് ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നത്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് കോംഗോയില്‍ ഇതുവരെ 18,000ത്തോളം യു.എന്‍ സമാധാനപാലകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."