സിവില്‍ സ്റ്റേഷനില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ മാലിന്യനിര്‍മാര്‍ജനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍. 'ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍' പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്കു നല്‍കിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന പൊതുപരിപാടികളില്‍ ഡിസ്‌പോസിബിള്‍ വസ്തുകള്‍ ഒഴിവാക്കുമെന്ന് ഉറപ്പുവരുത്തും. എല്ലാ ഓഫിസുകളിലെയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കും. ഇതിനാവശ്യമായ സംവിധാനം ജില്ലാ പഞ്ചായത്ത് നല്‍കും. സംസ്‌കരണത്തിലൂടെ ലഭ്യമാകുന്ന വളമുപയോഗിച്ചു പൂന്തോട്ടം ഒരുക്കുന്നതിനോ ജൈവകൃഷി ഒരുക്കുന്നതിനോ സൗകര്യം ചെയ്യും. ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനു കാന്റീനിനു സമീപം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. ഓഫിസുകളിലെ അജൈവമാലിന്യം തരംതിരിച്ചു സൂക്ഷിക്കുവാനും വ്യാപാരികള്‍ക്കു കൈമാനും സൗകരമൊരുക്കും. ഇതിനാവശ്യമായ ബിന്‍ ജില്ലാ പഞ്ചായത്ത് നല്‍കും.
എല്ലാ ഓഫിസുകളിലും ശൗചാലയവും കുടിവെള്ള സൗകര്യവും ഉറപ്പുവരുത്തും. ചടങ്ങുകളില്‍ പരിസ്ഥിതി സൗഹൃദ ബാനറുകളും പോസ്റ്റുകളും സ്ഥാപിക്കും. ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്കു മത്സരങ്ങള്‍ നടത്തും. സര്‍വിസ് സംഘടനകളുടെ സഹകരണത്തോടെ ജീവനക്കാര്‍ക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും വിഷരഹിത പച്ചക്കറി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ പദ്ധതി വിശദീകരണം നടത്തി. എ.ഡി.എം പി. സയ്യിദ് അലി അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. ദേവകി, അസിസ്റ്റന്റ് കോഡിനേറ്റര്‍ സൈനുദ്ദീന്‍, പ്രോഗ്രാം ഓഫിസര്‍ ജോതിഷ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."