ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ മാലിന്യ സംസ്‌കരണപ്ലാന്റ് പൂട്ടുന്നു
ഏറ്റുമാനൂര്‍ : മാലിന്യ നിര്‍മാജ്ജനം സംബന്ധിച്ച് അനിശ്ചിതത്വം ബാക്കിയാക്കി ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ മാലിന്യസംസ്‌കരണ പ്ലാന്റ് പൂട്ടുന്നു. മാലിന്യങ്ങള്‍ മൂലം പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് ഏക ആശ്വാസമായ ബയോഗ്യാസ് പ്ലാന്റ് ഇന്ന് മുതല്‍ പൂട്ടിയിടുവാന്‍ അധികൃതര്‍ തീരുമാനിച്ചത്.
മത്സ്യമാര്‍ക്കറ്റിലെ മാലിന്യം സംസ്‌കരിക്കുക എന്ന ഉദ്ദേശത്തില്‍ ഒരു വര്‍ഷം മുമ്പ് 28 ലക്ഷം രൂപാ മുടക്കി സ്ഥാപിച്ച പ്ലാന്റാണ് ഭാഗികമായി കേടായതിന്റെ പേരില്‍ അടച്ചു പൂട്ടപെടുന്നത്.
ശേഷിയിലധികം മാലിന്യം ഇടുന്നതാണ് പ്ലാന്റ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമായി ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് സ്വകാര്യ ബസ് സ്റ്റാന്റിനും മത്സ്യ മാര്‍ക്കറ്റിനും സമീപം മാലിന്യസംസ്‌കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്.
ഇതിന്റെ തൊട്ടടുത്ത് തന്നെ ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി നേരത്തെ അശാസ്ത്രീയമായി സ്ഥാപിച്ച ഇന്‍സിനറേറ്റര്‍ പരിസ്ഥിതി പ്രശ്‌നമുയര്‍ത്തിയതോടെ നാട്ടുകാര്‍ എതിരായി. പിന്നെ വല്ലപ്പോഴുമായി അതിന്റെ പ്രവര്‍ത്തനം.മാലിന്യങ്ങള്‍ ഇവിടെ ഇപ്പോഴും കുന്നു കൂടികിടക്കുകയാണ്. ഭരണസമിതിയുടെ കാലാവധി അവസാനിക്കും മുമ്പേ അന്നത്തെ പ്രസിഡന്റ്് ജോര്‍ജ് പുല്ലാട്ടിന്റെ ശ്രമകരമായി പുതിയ ബയോഗ്യാസ് പ്ലാന്റ് നിലവിലെ സംസ്‌കരണ പ്ലാന്റിനു സമീപം സ്ഥാപിച്ചു. 2015 ഒക്ടോബറില്‍ സ്ഥാപിച്ച പ്ലാന്റില്‍ നിന്നും 100 സി.എഫ്.എല്‍ ലാമ്പുകള്‍ തെളിയിക്കാനുള്ള ഗ്യാസ് ലഭിക്കും. പക്ഷെ പ്ലാന്റിന്റെ ഉദ്ഘാടനം സമയത്ത് നടത്താനായില്ല. ഏറ്റുമാനൂര്‍ നേരിടുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഈ പ്ലാന്റിനും സാധിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കെയാണ് താത്ക്കാലികമായി 15 ദിവസത്തേക്ക് അടച്ചിടുവാനുള്ള അധികൃതരുടെ തീരുമാനം.
ടൗണിലെ മാലിന്യങ്ങള്‍ മുഴുവന്‍ നഗരസഭാ മന്ദിരത്തോട് ചേര്‍ന്നുള്ള സംസ്‌കരണ പ്ലാന്റിന് ചുറ്റും കൂട്ടിയിട്ടിരിക്കുന്നത് തെരുവ് നായ്ക്കളും പക്ഷികളും റോഡിലേക്കും തൊട്ടടുത്തുള്ള ബസ് സ്റ്റാന്റിലേക്കും ചിറക്കുളത്തിലേക്കും വലിച്ചിടുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടര്‍ന്ന് വിഷയം നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചയ്‌ക്കെത്തി.
'അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ്' എന്ന ബോര്‍ഡ് മാലിന്യങ്ങള്‍ക്കിടയില്‍ സ്ഥാപിച്ച് പരിഹാരവും കണ്ടു. ബോര്‍ഡ് വെച്ചെങ്കിലും ദിവസേന ഇവിടെ നിക്ഷേപിക്കപ്പെടുന്ന മാലിന്യം കൂടിക്കൂടി വന്ന സാഹചര്യത്തില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഡ്യൂട്ടിയ്ക്കിട്ടു. പക്ഷെ കാര്യമായ പ്രയോജനമുണ്ടായില്ല.
മത്സ്യമാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ സ്വന്തം ചെലവില്‍ സംസ്‌കരിക്കണമെന്ന് വ്യാപാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 35 വാര്‍ഡുകളുള്ള നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം ശേഖരിക്കുവാനും അവ ജനങ്ങള്‍ക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംസ്‌കരിക്കാനുമുള്ള സംവിധാനങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന നിര്‍ദേശം ഏറ്റുമാനൂരിനെ മുനിസിപ്പാലിറ്റി ആയി പ്രഖ്യാപിച്ചപ്പോഴേ ഉണ്ടായതാണ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."