ട്രഷറികളില്‍ ഇടപാട് നടന്നില്ല സപ്ലൈക്കോയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ആക്ഷേപം
തൊടുപുഴ: ജില്ലയില്‍ ട്രഷറികള്‍ തുറന്നെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നില്ല. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ട്രഷറികളില്‍ സ്വീകരിച്ചു. പൊതുജനങ്ങളില്‍ നിന്നും നിയമപ്രാബല്യമുള്ള നൂറു രൂപയുടേതടക്കമുള്ള നോട്ടുകള്‍ മാത്രമാണ് സ്വീകരിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള നോട്ടുകള്‍ ഡിനോമിനേഷന്‍ ചെലാനില്‍ രേഖപ്പെടുത്തി മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടെയാണ് സ്വീകരിച്ചത്. ചൊവ്വാഴ്ച ട്രഷറിയില്‍ സൂക്ഷിച്ചിരുന്ന പണത്തിന്റെ ഡിനോമിനേഷന്‍ രേഖപ്പെടുത്തി ഇന്നലെ രാവിലെ തന്നെ ട്രഷറി ഡയറക്‌ട്രേറ്റിലേക്ക് നല്‍കിയിരുന്നു.
സമീപദിവസങ്ങളിലാണ് ട്രഷറി ഇടപാടുകള്‍ കോര്‍ ബാങ്കിങ് മുഖേനയാക്കിയത്. ഇനിയും ചില ജീവനക്കാരുടെ ശമ്പളം കോര്‍ബാങ്കിങ് നടപടികളില്‍ കുടുങ്ങിക്കിടക്കുകയാണ്്. ചിലരുടെ ശമ്പളബില്ലുകള്‍ ചൊവ്വാഴ്ച പാസായെങ്കിലും അത് അക്കൗണ്ടിലേക്ക് വരവുവെച്ചത് ഇന്നലെയാണ്.
കള്ളപ്പണം വെളുപ്പിക്കാന്‍ ഇടുക്കിയിലെ ചില സപ്ലൈക്കോ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സപ്ലൈക്കോയുടെ ജില്ലയിലെ 21 ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ ഇടവെട്ടിയിലെ ജില്ലാ ഓഫിസുകളില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും ചില കള്ളപ്പണക്കാര്‍ക്ക് ആയിരവും അഞ്ഞൂറും മാറ്റിയെടുക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ജില്ലയിലെ സപ്ലൈക്കോ ഉന്നതരുടെ ഒത്താശയോടെയായിരുന്നു കള്ളപ്പണം വെളുപ്പിക്കല്‍. ഇതുസംബന്ധിച്ച് പൊലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."