കൊലക്കേസ് പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലിസ് പിടികൂടി
ഏറ്റുമാനൂര്‍ : വെസ്റ്റ് ബംഗാളില്‍ നടന്ന കൊലക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയെ കുറവിലങ്ങാടിനടുത്ത് വയലായില്‍ നിന്ന് പൊലിസ് പിടികൂടി.
വെസ്റ്റ് ബംഗാള്‍ ഗംഗാസാഗര്‍ കോളനിപാറ പര്ഗാന് 24ല്‍ ഷേക്ക് ബഷീദിന്റെ മകന് ഷേക്ക് അജാദ് (50) ആണ് മരങ്ങാട്ടുപിള്ളി പൊലിസിന്റെ പിടിയിലായത്.
വയലായില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയായ മീനു ചൗദരി എന്ന യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മരങ്ങാട്ടുപിള്ളി പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഗംഗാസാഗറില്‍ വിനോദ യാത്രയ്ക്കെത്തിയ സ്ത്രീയെ ബലാത്സംഗം ചെയ്ത് ആഭരണങ്ങള്‍ കവര്‍ന്ന ശേഷം കൂടെയുണ്ടായിരുന്ന പുരുഷനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജാദെന്ന് ഇയാളെ അറിയുന്നവര്‍ പറയുന്നു. പൊലിസ് ഇത് സ്ഥിതീകരിക്കുന്നതിനായി ബംഗാള്‍ പൊലിസുമായി ബന്ധപ്പെട്ടിരിക്കുകയാണ്.
അജാദ് ആക്രമിക്കാന്‍ ചെന്നതിനെ തുടര്‍ന്ന് മീനു ഇതരസംസ്ഥാന തൊഴിലാളി യൂണിയന് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റായ ചന്ദ്രശേഖരന്‍നായരെ സമീപിക്കുകയും ഇദ്ദേഹത്തിന്റെ സഹായത്തോടെ മരങ്ങാട്ടുപിള്ളി പൊലിസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പ് നല്കിയ പരാതിയില്‍ ചൊവ്വാഴ്ചയാണ് പൊലിസ് ഇയാളെ പിടികൂടിയത്. മീനു ചൗദരിയെ ആക്രമിക്കാന്‍ ചെന്നതിന് ഇയാള്‍ക്കെതിരെ മരങ്ങാട്ടുപിള്ളി പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."