യൂത്ത്ലീഗ് ബഹുജന സംഗമം നടത്തി
തൃക്കുന്നപ്പുഴ:വൈവിധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് താല്പര്യപ്പെടുന്നതിന്റെ പിന്നില്‍ ഇസ്ലാമോഫോബിയ ആണെന്ന് മുസ്ലിം യൂത്ത്ലീഗ് നേതാവ് അഡ്വ.ഫൈസല്‍ ബാബു.മുസ്ലിം യൂത്ത്ലീഗ് തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മറ്റി പാനൂര്‍ പള്ളിമുക്കില്‍ സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തീവ്രവാദ ലേബല്‍ ഒട്ടിച്ച് യുവാക്കളെ കൊന്നൊടുക്കുന്നതിന് മൂന്നാംകിട സിനിമയില്‍പ്പോലും കാണാന്‍ കഴിയാത്ത കഥയാണ് കാരണമായി പറയുന്നത്.
രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കാന്‍ ജനാധിപത്യ കക്ഷികള്‍ക്ക് കഴിയാതെ പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.എം.സിയാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് എ ഷാജഹാന് ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് അണ്ടോളില്‍ ആമുഖ പ്രഭാഷണം നടത്തി.
നൗഫല്‍ വാഫി,എച്ച്.എ അഹമ്മദ് സഖാഫി,അബ്ദുല്‍ വഹാബ് സ്വലാഹി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി.നേതാക്കളായ ഫക്രുദ്ദീന്‍ അലി അഹമ്മദ്,പി.ബിജു,സിയാര് തൃക്കുന്നപ്പുഴ,നവാസ് എച്ച്.പാനൂര്‍,സദ്ദാം ചാലുകണ്ടം,സലീംഖാന് കരുവാറ്റ,നിസാം കുമാരപുരം,മശ്ഹൂര്‍ പൂത്തറ,എ എ റഷീദ്,സി.കെ.ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു.അബൂബക്കര്‍ കുഞ്ഞ്,ഷിബി കാസിം,ഷിബു കായംകുളം,ഷാജഹാന് കായംകുളം,അനീസ് എ കെ,ഷബീര്‍,നവാസ് കോതകേരി,സിയാദ് പറയന്തറ, അബ്ദുല്‍ ബാസിത്ത്,അബ്ദുല്‍ റഹ്മാന്‍കുട്ടി,ഷാഹുല്‍ അണ്ടോളില്‍,എം.ഇസ്മായില്‍ കുഞ്ഞ്,മുഹമ്മദ് കുഞ്ഞ് തൈപ്പറമ്പില്‍,ഉമ്മര്‍കുഞ്ഞ് ആയാമ്പറമ്പ്,അബൂബക്കര്എ അണ്ടോളില്‍,മുജീബ് കാട്ടില്‍,ഷഫീക്ക് റഹ്മാന് തുണ്ടില്‍,നഹ കളത്തില്‍പറമ്പ്,ശരീഫ് കണ്ണമ്പിള്ളി,മുഹമ്മദ്കുഞ്ഞ് മാനത്തേരി,നവാസ് വാലയില്‍,അബ്ദുല്‍ റഹ്മാന്,വൈ.അജാസ്,അനില്‍ പല്ലന,അഖില്‍,ഷാനവാസ്,നജീം,ആഷിക്ക് പുത്തേത്ത്,മുഹമ്മദ്കോയ നന്ത്കാട്,എം.ഷാഹുല്‍ ഹമീദ്,ഷാഫി,അനസ് ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."