സൗജന്യ പ്രമേഹരോഗ നിര്‍ണയ ക്യാംപ്
കൊച്ചി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാംപും പരിശോധനയും സംഘടിപ്പിക്കുന്നു. പ്രമേഹ രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നതിന്റെ കാരണങ്ങളെപ്പറ്റിയും ആഹാര- വ്യായാമ രീതികളെപ്പറ്റിയും സീനിയര്‍ ഡോക്ടര്‍മാരുടെ സംഘം 14ന് രാവിലെ ഒന്‍പതിന്‌ന് ലൂര്‍ദ് ആശുപത്രി ഓഡിറ്റോറിയല്‍ വച്ച് നടത്തുന്ന ബോധവത്കരണ പരിപാടിയില്‍ സംസാരിക്കും.
തുടര്‍ന്ന് നടക്കുന്ന സൗജന്യ രോഗ നിര്‍ണയ ക്യാംപില്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, നെഫ്‌റോളജി, ഫിസിയോതെറാപ്പി, ഡയബറ്റിക്‌സ് എന്നീ വിഭാഗങ്ങളുടെ സേവനം ലഭ്യമാണ്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രമേഹരോഗ നിര്‍ണയത്തിനാവശ്യമായ രക്തപരിശോധനകള്‍ സൗജന്യമായി ലഭിക്കും. കൂടാതെ അര്‍ഹരായ പ്രമേഹരോഗികള്‍ക്ക് മൈക്രോ ആല്‍ബുമിനൂറിയ, എച്ച്.ബി എ വണ്‍ സി എന്നീ പരിശോധനകള്‍ സൗജന്യ നിരക്കില്‍ ലഭിക്കുന്നതാണ്. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ലൂര്‍ദ് ഇന്‍ഫോര്‍മേഷന്‍ ഡെസ്‌ക്കുമായി ബന്ധപ്പെടുക - 0484 412 1234 1233.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."