പൊലിസിനും പ്രോസിക്യൂഷനും വീഴ്ചപറ്റിയതായി അതിദിയുടെ അമ്മാവന്‍
കോഴിക്കോട്: അതിക്രൂരമായ മര്‍ദനമേറ്റ് ആറുവയസുകാരി അതിദി എസ്. നമ്പൂതിരി മരിക്കാനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ പൊലിസിനും പ്രോസിക്യൂഷനും വീഴ്ചപറ്റിയതായി അദിതിയുടെ അമ്മാവന്‍ ഇ. ശ്രീജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലിസും പ്രോസിക്യൂഷനും പരാജയപ്പെട്ടു.
കൊലപാതക കുറ്റവും വധശ്രമവും തെളിയിക്കാനുതകുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് അനുസൃതമായി പരുക്കുകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയമായിരുന്നു. രണ്ടാം പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കോടതി മുന്‍പാകെ ബോധ്യപ്പെടുത്തുന്നതിലും പരാജയമായതായി ഇ. ശ്രീജിത്ത് പറഞ്ഞു.മാതൃകാപരമായ ശിക്ഷ ലഭിക്കാത്തപക്ഷം ഇത്തരം ദുഷ്പ്രവണതകള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുമെന്ന് തിരുവമ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹിക-സാംസ്‌കാരിക സംഘടനയായ ആവാസിന്റെ ഭാരവാഹികള്‍ പറഞ്ഞു. അതിദിക്ക് നീതി ലഭിക്കാന്‍ പരാതികാര്‍ക്ക് സ്വീകാര്യനായ സീനിയറും പ്രഗത്ഭനുമായ അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസിന്റെ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവമ്പാടി കേന്ദ്രീകരിച്ചു ആവാസിന്റെ യുവജന വിഭാഗം ചെയര്‍പേഴ്‌സന്‍ ശില്‍പ്പ സുന്ദര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."