ഏങ്ങണ്ടിയൂരില്‍ കടല്‍ക്ഷോഭം തുടരുന്നു
വാടാനപ്പള്ളി: ഏങ്ങണ്ടിയൂര്‍ മേഖലയില്‍ വീണ്ടും കടല്‍ക്ഷോഭം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ആരംഭിച്ച കടല്‍ക്ഷോഭത്തിന് ഇന്നലെ രാവിലെ ശക്തി കുറഞ്ഞെങ്കിലും കുഴിപ്പന്‍ തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിക്കുന്നത്. അഴിമുഖം മുതല്‍ തെക്ക് പൊക്കുളങ്ങര സാഗര്‍ ക്ലബിന് സമീപം വരെയാണ് കടല്‍ക്ഷോഭമുള്ളത്. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ ഏത്തായ് ബീച്ചിലെ നമ്പി ഹരിദാസ്, ചക്കന്‍ ജയന് എന്നിവരുടെ വീടുകളില്‍ വെള്ളം കയറിയിരുന്നു. നിരവധി തെങ്ങുകള്‍ കടല്‍ക്ഷോഭത്തില്‍ കടപുഴകി. ഒട്ടേറെ തെങ്ങുകള്‍ ഏതു സമയവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്. കടല്‍ക്ഷോഭത്തെ നേരിടുന്നതില്‍ അധികൃതര്‍ നിസംഗത തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജില്ലാ കലക്ടര്‍, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരെ രാത്രി തന്നെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ഇതുവരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."