HOME
DETAILS

രാജ്യത്ത് ബി.ജെ.പിയെക്കാള്‍ പ്രശ്‌നം പ്രാദേശിക പാര്‍ട്ടികള്‍: കെ ശങ്കരനാരായണന്‍

  
backup
November 10 2016 | 03:11 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

കണ്ണൂര്‍: രാജ്യത്ത് ബി.ജെ.പിയെക്കാള്‍ പ്രശ്‌നമാകുന്നതും അപകടകാരിയാകുന്നതും പ്രാദേശിക കക്ഷികളാണെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ സി.എം.പിയുടെ (സി.പി ജോണ്‍ വിഭാഗം) എം.വി രാഘവന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് നയവും നിലപാടും തോന്നുംപോലെയാണ്. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും രാജ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നിലപാടും നയവുമുണ്ട്. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവര്‍ക്കു ഭരണം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് നിലപാട്.
പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം കുറക്കാനും വര്‍ഗീയ ഫാഷിസത്തിനുമെതിരേ ഒരു പൊതു അജണ്ട നിശ്ചയിച്ച് ഇടതുപക്ഷവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതു മുന്നണിയും ഒന്നിക്കണം. രാജ്യത്തെ ഇടതുപക്ഷമൊന്നാകെ പൊതു പ്ലാറ്റ്‌ഫോമില്‍ ഒന്നിച്ചു നില്‍ക്കുന്നതാണ് രാജ്യത്തിനു നല്ലത്.
ഇതൊക്കെ സാധ്യമാവുമെങ്കിലും താനിരിക്കുന്ന കസേര ഇളകരുതെന്ന ചിലരുടെ നിര്‍ബന്ധ ബുദ്ധിയാണ് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് തടസമെന്നും ശങ്കരനാരായണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഒരുപാട് തിരുത്തലുകള്‍ വരുത്താനുണ്ട്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊത്ത് പാര്‍ട്ടിയെ അടിമുടി മാറ്റണം. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് വഴിയില്‍ അധിഷ്ഠിതമായ ജീവിതമായിരുന്നു എം.വി രാഘവന്റേത്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് അദ്ദേഹം ജനങ്ങളെയും സഹപ്രവര്‍ത്തകരെയും സ്‌നേഹിച്ചത്. എം.വി.ആര്‍ സി.പി.എം വിട്ടുപോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി.എ അജീര്‍ അധ്യക്ഷനായി.
സമകാലിക ഇന്ത്യയില്‍ വര്‍ഗീയതക്കെതിരേ എന്ന വിഷയത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി, എ.പി.കെ രാഘവന്‍, മുസ്‌ലിം ലീഗ് നേതാവ് വി.പി വമ്പന്‍, എം.വി ഗിരീഷ് കുമാര്‍, പി സുനില്‍ കുമാര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലബനാന് വീണ്ടും സഹായമെത്തിച്ച് കുവൈത്ത്

Kuwait
  •  22 days ago
No Image

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ദുബൈ ആർടിഎ; പുതുവർഷപ്പുലരിയിലേക്ക് സർവിസ് നീട്ടി ദുബൈ മെട്രോയും, ട്രാമും 

uae
  •  22 days ago
No Image

കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയില്‍

Kerala
  •  22 days ago
No Image

മന്‍മോഹന്‍ സിങ്ങിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു; രാഹുല്‍ ഗാന്ധി

National
  •  22 days ago
No Image

ടാക്സികൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാം; ബോൾട്ടുമായി കരാറിലെത്തി ദുബൈ ടാക്സി കമ്പനി

uae
  •  22 days ago
No Image

ദുബൈ ബെയ്റൂട്ട്, ബാ​ഗ്ദാദ് സർവിസ് ജനുവരി 15 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്

latest
  •  22 days ago
No Image

റിയാദ് ഇനി അറബ് സൈബർ സുരക്ഷ കൗൺസിലിന്‍റെ ആസ്ഥാനം  

Saudi-arabia
  •  22 days ago
No Image

സി.ബി.ഐ കോടതി വിധി അന്തിമവിധിയല്ല, മേല്‍ക്കോടതികളുണ്ട്: ഇ.പി ജയരാജന്‍

Kerala
  •  22 days ago
No Image

കാസര്‍കോട് പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി, രണ്ടുപേര്‍ക്കായി തെരച്ചില്‍

Kerala
  •  22 days ago
No Image

നടത്തം, ഓട്ടം, സൈക്കിളിങ്.. ഏതാണ് നല്ലത് ?

Fitness
  •  22 days ago