HOME
DETAILS

മൂക്കില്‍ ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് യുവതിയുടെ കാഴ്ച നഷ്ടമായി; കണ്ണൂര്‍ മെഡി. കോളജിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി

  
December 28 2024 | 05:12 AM

kannur-medical-college-woman-lost-vision-after-nose-surgery

കണ്ണൂര്‍: മൂക്കില്‍ ദശവളര്‍ച്ചയെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായാങ്കണ്ടി ഹൗസില്‍ രസ്ന(30)യുടെ വലത് കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. 

കഴിഞ്ഞ ഒക്ടോബര്‍ പത്തിനാണ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന സര്‍ജറി ലോക്കല്‍ അനസ്ത്യേഷ നല്‍കി നടത്തിയത്. സര്‍ജറി കഴിഞ്ഞപ്പോള്‍ വലത് കണ്ണിന് കാഴ്ചയുണ്ടായിരുന്നില്ല. എന്നാല്‍ ഇത് നീര്‍ക്കെട്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കണ്ണിന്റെ ഡോക്ടറെ കാണിക്കാനും നിര്‍ദേശിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനയില്‍ റെറ്റിനയിലേക്ക് രക്തം പോകുന്ന ഞരമ്പിന് സര്‍ജറി സമയത്ത് ക്ഷതമേറ്റതായി കണ്ടെത്തി. ഞരമ്പില്‍ രക്തം കട്ടപിടിച്ചതിനാലാണ് കാഴ്ചയില്ലാത്തതെന്നും വ്യക്തമായി. 

വീണ്ടും മെഡിക്കല്‍ കോളജിലെത്തിയ രസ്‌നയ്ക്ക് രക്തം കട്ടപിടിച്ചത് അലിയിക്കാനെന്ന് പറഞ്ഞ് കുത്തിവയ്പ് നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ കാഴ്ച തിരിച്ച് ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ മാറ്റമില്ലാത്തതിനാല്‍ കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിലെത്തി. പരിശോധനയില്‍ കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഞരമ്പ് ചികിത്സിച്ച് പഴയ രൂപത്തില്‍ ഭേദമാക്കിയെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണെന്നും കണ്ടെത്തി. 

രസ്ന അക്ഷയ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ഒരു കണ്ണിന് കാഴച നഷ്ടമായതോടെ ജോലി ചെയ്യാന്‍ പ്രയാസമനുഭവിക്കുകയാണ്. ഇതേക്കുറിച്ച് മെഡിക്കല്‍ കോളജ് അധികൃതരോട് സംസാരിച്ചുവെങ്കിലും തീര്‍ത്തും മോശമായാണ് പ്രതികരിച്ചതെന്ന് രസ്നയുടെ ബന്ധുക്കള്‍ പറയുന്നു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യജീവി ആക്രമണം തുടർക്കഥയാകുന്നു; വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ

Kerala
  •  19 hours ago
No Image

ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ബ്രിട്ടനും; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നു, ഇന്ത്യൻ റസ്റ്ററന്റുകളിലും ബാറുകളിലും വ്യാപക പരിശോധന 

International
  •  19 hours ago
No Image

പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി

Kerala
  •  19 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

Kerala
  •  19 hours ago
No Image

ദുബൈ ടാക്സി ഇനി കൂടുതല്‍ എമിറേറ്റുകളിലേക്ക്

uae
  •  19 hours ago
No Image

ദേര ഗോൾഡ് സൂഖ് ഏരിയയിലെ കെട്ടിടത്തിൽ തീപിടിത്തം

uae
  •  20 hours ago
No Image

സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രനെ നാടുകടത്തി

Kerala
  •  20 hours ago
No Image

കൈനീട്ടി മോദി, കണ്ട ഭാവം നടിക്കാതെ ഫ്രഞ്ച് പ്രസിഡന്റ്; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, അവര്‍ നേരത്തെ കണ്ടതിനാലെന്ന് ദേശീയ മാധ്യമ 'ഫാക്ട്‌ചെക്ക്'

National
  •  20 hours ago
No Image

കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പൊലിസ് പരാജയമെന്ന് പ്രതിപക്ഷം; പൊതുവല്‍ക്കരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ വാക്‌പോര്

Kerala
  •  21 hours ago
No Image

പേര് മാറ്റണമെന്ന്‌ ട്രംപ് പറഞ്ഞു, അനുസരിച്ച് ​ഗൂ​ഗ്ൾ; ഗൾഫ് ഓഫ് മെക്‌സിക്കോ ഇനി 'ഗൾഫ് ഓഫ് അമേരിക്ക' 

International
  •  21 hours ago