HOME
DETAILS
MAL
മാറ്റങ്ങളോടെ പുതിയ 1000 രൂപാ നോട്ടുകള്‍ ഉടനെന്ന് സര്‍ക്കാര്‍
backup
November 10 2016 | 06:11 AM
ന്യൂഡല്‍ഹി: അസാധുവാക്കിയ 1000 രൂപാ നോട്ടുകള്‍ക്ക് പകരം പുതിയ 1000 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് അറിയിച്ചു. നോട്ടുകളുടെ രൂപത്തിലും അളവിലും മാറ്റങ്ങളോടെയാവും പുതിയ 1000 നോട്ടുകള്‍ പുറത്തിറങ്ങുക.
രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി മറികടക്കാനാണ് 500,1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുക്കണമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നടന്ന എകണോമിക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികളെക്കുറിച്ച് സംസാരിക്കുകയാരുന്നു ഇരുവരും.
പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു. ആര്.ബി.ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും ധനകാര്യ സെക്രട്ടറി വെളിപ്പെടുത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."