പോസ്റ്റര്‍ രചനാ മത്സരം
കൊട്ടാരക്കര: ലോക പ്രമേഹദിനത്തോടും ശിശുദിനത്തോടും അനുബന്ധിച്ച് വൈ.എം.സി.എ കൊട്ടാരക്കരയും റാഫാ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് സ്കൂള്‍കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തും. വര്‍ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് പുതിയ തലമുറയില്‍ അവബോധം ജനിപ്പിക്കുന്നതിനാണ് മത്സരം. നാളെ ഉച്ചയ്ക്ക് 2 മുതല്‍ കൊട്ടാരക്കര മാര്‍ത്തോമ്മാ ഗേള്‍സ് ഹൈസ്കൂളിലാണ് മത്സരം. വൈകിട്ട് പൊതുസമ്മേളനം ഐഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ ഗീതാ സുധാകരന് അധ്യക്ഷയാവും. കൗണ്‍സിലര്‍ കോശി.കെ ജോണ്‍ ആശംസാ പ്രസംഗം നടത്തും. ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡ് ജേതാവായ സുജയ്.വി പിള്ളയെ ചടങ്ങില്‍ ആദരിക്കും. ചാച്ചാ ശിവരാജ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് റാഫാ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മാത്യു ജേക്കബ് , വൈ.എം.സി.എ ഭാരവാഹികളായ അഡ്വ. അലകസ് മാത്യു, കെ.ജോര്‍ജ്ജ് കുട്ടി എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."