സഹകരണ ബാങ്കില്‍ പണം സ്വീകരിച്ചില്ല; ഉപഭോക്താക്കള്‍ വെട്ടിലായി
മരട്: നെട്ടൂരിലും മരടിലുമുള്ള സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കാനെത്തിയ ഉപഭോക്താക്കള്‍ കുടുങ്ങി. ഇന്നലെ പത്തരയോടെ പണം സ്വീകരിക്കാന്‍ പാടില്ല എന്ന മേലുദ്യോഗസ്ഥരുടെ അറിയിപ്പു വന്നതാണ് സഹകാരികളെ വെട്ടിലാക്കിയത്. എന്തു ചെയ്യുമെന്നറിയാതെ ജീവനക്കാരും കുടുങ്ങി.
കഴിഞ്ഞ പ്രവൃത്തി ദിവസം ബാങ്കില്‍ നിന്നും വായ്പ ലഭിച്ച പണവുമായി ഒന്നും ചെയ്യാനാകാതെ മിഴിച്ചു നില്‍ക്കാനെ പാവം സഹകാരികള്‍ക്കായുള്ളു. പകരം ഉത്തരവു ലഭിക്കാതെ തങ്ങള്‍ക്കൊന്നും ചെയ്യാനായില്ല എന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഒടുവില്‍ രണ്ടു മണിയോടെ സര്‍ക്കാര്‍ തലത്തില്‍ മേല്‍പ്പറഞ്ഞ ബാങ്കുകളില്‍ പണം സ്വീകരിക്കാമെന്നുള്ള ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെ വീണ്ടുമെത്തി ജനകൂട്ടം. എന്നാല്‍ തങ്ങള്‍ക്ക് രേഖാമൂലം ഉത്തരവ് ലഭിക്കാതെ ഇടപാടുകള്‍ നടത്താനാകില്ലെന്ന നിലപാടില്‍ ജീവനക്കാര്‍ ഉറച്ചു നിന്നു. അടുത്ത ദിവസം ഉത്തരവെത്തുമെന്ന പ്രതീക്ഷയിലാന്ന് ജനങ്ങള്‍ പിരിഞ്ഞു പോയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."