കുടിവെള്ള പ്രശ്‌നം: പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
പൂച്ചാക്കല്‍: പൂച്ചാക്കല്‍ ജെട്ടി പ്രദേശത്തേക്ക് കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതില്‍ പ്രതിഷേധിച്ച് പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
വാര്‍ഡ് മെമ്പര്‍ അഡ്വ. എസ് രാജേഷിന്റെ നേതൃത്വത്തിലാണ് പ്രദേശവാസികള്‍ സെക്രട്ടറിയെ ഇന്നലെ വൈകുന്നേരം ഘാരാവൊ ചെയ്തത്. ചൊവ്വാഴ്ചയാണ് ഇവിടെ പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയത്. ജെട്ടി പ്രദേശത്ത് നിന്നും പൂച്ചാക്കല്‍ പഴയപാലം വരെയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കി പഞ്ചായത്ത് കമ്മറ്റി റസലൂഷന്‍ പാസാക്കിയിരുന്നു. വ്യാഴാഴ്ച വര്‍ക്ക് നടക്കുന്നതിനിടയിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ജലവിഭവ വകുപ്പ് എഞ്ചിനിയറോട് വര്‍ക്ക് നിര്‍ത്തിവെക്കാന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ജയറാം നായിക് ആവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്താണ് പ്രദേശവാസികള്‍ സെക്രട്ടറിയെ ഘൊരാവെ ചെയ്തത്. സമരത്തില്‍ പങ്കെടുത്ത ടി.എ മൂസ, കെ. എം.അഷറഫ്, എന്‍.എം ഷിഹാബ്, ബാബു, ഹരിദാസന്‍, സിനി, രാജമ്മ, സാവിത്രി തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
നബാഡിന്റെ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ സ്ഥലത്തു കൂടി പൈപ്പ് സ്ഥാപിക്കാന്‍ ശ്രമിച്ചതിനാലാണ് വര്‍ക്ക് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."