HOME
DETAILS
MAL
ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ നടത്തി
backup
November 10 2016 | 19:11 PM
ആറ്റിങ്ങല്‍: കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യത്തിനനുസരിച്ച് ഉല്പാദനം നടക്കാത്തതിനാല്‍ ഊര്‍ജ്ജ ഉപയോഗം പരമാവധി കുറക്കാന്‍ ജനം മുന്നിട്ടിറങ്ങണമെന്ന് കയര്‍ബോര്‍ഡ് ചെയര്മാന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. എനര്‍ജി കണ്‍സര്‍വേഷന്‍ ഓര്‍ഗനൈസേഷനും ഫെഡറേഷന് ഓഫ് ആറ്റിങ്ങല്‍ റസിഡന്‍സ് അസേസിയേഷനും സംയുക്തമായി ആറ്റിങ്ങല്‍ ലൈബ്രറി ഹാളില്‍ നടത്തിയ സംസ്ഥാനതല ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുദാക്കല്‍ വയോജന സൗഹൃദ കേന്ദ്രം ചെയര്മാന് അഡ്വ. എസ്.ലെനിന് അധ്യക്ഷനായി. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്മാന് എം.പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."