ദേശീയ വിദ്യാഭ്യാസ ദിനം: പ്രഭാഷണം നടത്തി
തേഞ്ഞിപ്പലം: ഇന്റര്‍നെറ്റിന്റെ വിജ്ഞാന വിസ്ഫോടന കാലത്ത് കേവലം 13 വര്‍ഷം കൊണ്ടാണ് ലോകത്ത് വിജ്ഞാനം ഇരട്ടിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ജോയിന്റ് സെക്രട്ടറി പി.എം.എ ഹക്കീം ഐ.എ.എസ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഫ്രോണ്ടിയര്‍ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ നൂറുവര്‍ഷം കൊണ്ട് ഇരട്ടിച്ച സ്ഥാനത്താണിത്. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അക്ഷരവിദ്യ നിലവില്‍ വന്നത് വൈജ്ഞാനിക രംഗത്ത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവമായിരുന്നു. സമാനമായ വിപ്ലവമാണ് ഇന്റര്‍നെറ്റിലൂടെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡോ.വി.എം അബ്ദുല്‍ മുജീബ് അധ്യക്ഷനായി. ഡോ.എ.ബി മൊയ്തീന്‍കുട്ടി പങ്കെടുത്തു. ഡോ.എന്‍.കെ രേണുക സ്വാഗതവും ഡോ.പി.ഉഷ നന്ദിയും പറഞ്ഞു. മൗലാനാ ആസാദ് ചെയറിന്റെ ആഭിമുഖ്യത്തില്‍, പഠനവകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."