അസ്ഹരി തങ്ങള്‍ ആണ്ടുനേര്‍ച്ച സമാപിച്ചു
വളാഞ്ചേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ജാമിഅ നൂരിയ കോളജ് പ്രിന്‍സിപ്പലുമായിരുന്ന സയ്യിദ് അബ്ദു റഹ്മാന് ഹൈദറൂസി ഇമ്പിച്ചി ക്കോയ തങ്ങള്‍ അല്‍ അസ്ഹരിയുടെ ഒന്നാമത് ആണ്ട് നേര്‍ച്ചയും അനുസ്മരണ സമ്മേളനവും കൊളമംഗലം ജുമാമസ്ജിദിന് സമീപം നടന്നു. അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വടുതല മൂസ മുസ്ലിയാര് അധ്യക്ഷനായി,
തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, സയ്യിദ് ഹുസൈന് കോയ തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍, അല്‍ഹാജ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, കെ.ബി ഫത്തഹുദ്ദീന്‍ മൗലവി എറണാംകുളം, ഡോ. സാലിം ഫൈസി കൊളത്തൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.എം കുഞ്ഞാപ്പു ഹാജി, പാലാറ അബൂബക്കര്‍, ഷറഫുദ്ദീന് മുസ്ലിയാര്, പരയോടത്ത് അബൂബക്കര്‍ ഹാജി സംസാരിച്ചു. രാവിലെ നടന്ന കൂട്ട സിയാറത്തിന് കോഴിക്കോട് ഖാളി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്കി. സ്മരണിക ഹമീദലി ശിഹാബ് തങ്ങള്‍ ഹക്കീം തങ്ങള്‍ വെട്ടിച്ചിറക്ക് നല്കി പ്രകാശം ചെയ്തു. അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര് മൗലീദ് പാരായണത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."