ആനുകൂല്യം നിലച്ചതോടെ നാളികേര സൊസൈറ്റികള്‍ പ്രതിസന്ധിയില്‍
ചങ്ങരംകുളം: കേന്ദ്ര സര്‍ക്കാര്‍ തെങ്ങിനുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതോടെ ജില്ലയിലെ നാളികേര ഫെഡറേഷനുകളുടെയും സൊസൈറ്റികളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
തെങ്ങിന് തൈ നടല്‍, പ്രായം ചെന്നതും, ഉല്‍പ്പാദം കുറഞ്ഞതും വെട്ടിമാറ്റല്‍, തെങ്ങുകള്‍ക്ക് വളം ചേര്‍ക്കല്‍ എന്നിവക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യം ഇതുവരെ ലഭിച്ചില്ല.
ഫെഡറേഷനുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നു. പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടക പോലും നല്കാത്തതിനാല് പല സൊസൈറ്റികളും ഫെഡറേഷനുകളും പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചു. 100 ഫെഡറേഷനും 1050 സൊസൈറ്റികളുമാണ് നാളികേര വികസന ബോര്‍ഡിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. തെങ്ങ് വെട്ടിമാറ്റുന്നതിനുള്ള പദ്ധതികള്‍ ഈ സാമ്പത്തിക വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്നാണ് പറയുന്നത്. അങ്ങനെ വന്നാല്‍ കൂടുതല്‍ നാളികേര സംരഭങ്ങള്‍ ഇല്ലാതാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."